Tuesday, July 23rd, 2019

സുനിക്ക് സുരക്ഷാ ഭീഷണിയെന്ന് അഡ്വ. ആളൂര്‍

കൊച്ചി: വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ തടവില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് സുനി ഇക്കാര്യം വിളിച്ചു പറഞ്ഞത്. ദിലീപിന് കേസില്‍ പങ്കുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം. കോടതിയില്‍ ഹാജരാക്കിയ സുനി തന്നെ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് സുനിയെ പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിച്ചു. മര്‍ദ്ദനമേറ്റെന്ന് സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ മൊഴിനല്‍കി. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ … Continue reading "സുനിക്ക് സുരക്ഷാ ഭീഷണിയെന്ന് അഡ്വ. ആളൂര്‍"

Published On:Jul 4, 2017 | 11:50 am

കൊച്ചി: വമ്പന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ തടവില്‍ കഴിയുന്ന മുഖ്യപ്രതി പള്‍സര്‍ സുനി. റിമാന്റ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മാധ്യമപ്രവര്‍ത്തകരോടാണ് സുനി ഇക്കാര്യം വിളിച്ചു പറഞ്ഞത്. ദിലീപിന് കേസില്‍ പങ്കുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.
കോടതിയില്‍ ഹാജരാക്കിയ സുനി തന്നെ മര്‍ദ്ദിച്ചെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് സുനിയെ പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിച്ചു. മര്‍ദ്ദനമേറ്റെന്ന് സുനി തന്നോട് പറഞ്ഞിട്ടില്ലെന്ന് ഡോക്ടര്‍ മൊഴിനല്‍കി. പള്‍സര്‍ സുനിയുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ കോടതിയിലെത്തിയ അഡ്വ. ബി എ ആളൂര്‍ ഇക്കാര്യം കോടതിയെ അറിയിച്ചു. നിലവിലുള്ള അഭിഭാഷകനായ ചെനിയെ മാറ്റണമെന്ന് സുനി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് സുനിയുടെ വക്കാലത്ത് അഡ്വ ആളൂര്‍ ഏറ്റെടുത്തു. ഇതിനിടെ, അഡ്വ ടെനിയും ആളൂരും തമ്മില്‍ കോടതി മുറിക്കുള്ളില്‍ തര്‍ക്കമുണ്ടായി. ആളൂര്‍ എങ്ങിനെ വക്കാലത്ത് ഒപ്പിട്ടു വാങ്ങിയെന്ന് അഡ്വ ടെനി ചോദിച്ചു. കക്ഷികളെ തേടി അഭിഭാഷകര്‍ ജയിലില്‍ പോകുന്ന പതിവില്ലെന്നും ടെനി പറഞ്ഞു. ഇതിനു പിന്നാലെ അഡ്വ ആളൂരിന് കോടതിയുടെ താക്കീതും ലഭിച്ചു. അനാവശ്യ കാര്യങ്ങള്‍ കോടതിയില്‍ പറയരുതെന്ന് ആളൂരിന് കോടതി താക്കീത് നല്‍കി.
കോടതിയോട് സുനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് കോടതിയില്‍ കയറുന്നതിന് മുമ്പ് ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സുനിക്ക് സുരക്ഷാ ഭീഷണി ഉണ്ടെന്നും ഇതിനാലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടെന്ന് സുനി പറയുന്നതെന്നും ആളൂര്‍ പ്രതികരിച്ചു.
അതിനിടെ, നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റ് ഏതു നിമിഷവും ഉണ്ടാകാമെന്ന് സൂചന. ആരോപണവിധേയരായ ദിലീപിനും നാദിര്‍ഷക്കും പങ്കുണ്ടെന്ന തെളിവുകള്‍ പോലീസ് ഏതാണ്ട് പൂര്‍ണമായും ശേഖരിച്ചതോടെയാണ് അറസ്റ്റ് ഏതുനിമിഷവും സംഭവിച്ചേക്കാമെന്ന സംശയം ബലപ്പെടുന്നത്. അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ ഇരുവരും മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ച് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അപ്പുണ്ണിയുടെ ഫോണില്‍ വന്ന സുനിയുടെ കോളുകള്‍ക്ക് മറുപടി നല്‍കിയത് ദിലീപാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിയിരിക്കുന്നത്. ഇത് കോടതിയില്‍ തെളിയിക്കാനുള്ള വഴികള്‍ പരിശോധിക്കുന്നതിനാലാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന.
നേരത്തെ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ പള്‍സര്‍ സുനി ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട്. അഞ്ചുവര്‍ഷം മുമ്പ് നടന്ന ഈ സംഭവത്തില്‍ കേസന്വേഷണം മുന്നോട്ടുപോയിരുന്നില്ല. ഈ കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ അന്വേഷണ സംഘം പരിശോധിച്ചു വരികയാണെന്നാണ് സൂചന.

LIVE NEWS - ONLINE

 • 1
  11 hours ago

  കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

 • 2
  16 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 3
  17 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 4
  17 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 5
  18 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 6
  18 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 7
  19 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 8
  20 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 9
  20 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു