ആപ്പിളിന്റെ പോഷക ഗുണങ്ങള്‍

Published:August 22, 2016

Advantages of Apple Full

 

 

 

 

വിവിധ പോഷകങ്ങളടങ്ങിയ പഴമാണ് ആപ്പിള്‍. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകളായ ഡി- ഗ്ലൂക്കാറേറ്റ്, ഫ്‌ളേവനോയ്ഡ് തുടങ്ങിയ വിവിധ പോഷകങ്ങള്‍ ആപ്പിളില്‍ സുലഭം. ഇവ ഡി ടോക്‌സിഫിക്കേഷന്‍ പ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുന്നു. ആപ്പിളിലടങ്ങിയ പ്‌ളോറിസിഡിന്‍ എന്ന ഫ്‌ളേവനോയ്ഡ് ബൈല്‍ സ്രവത്തിന്റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ചിലതരം വിഷമാലിന്യങ്ങളെ ബൈല്‍ സ്രവത്തിലൂടെയാണ് കരള്‍ പുറന്തളളുന്നത്.
ജലത്തില്‍ ലയിക്കുന്നതരം നാരായ പെക്റ്റിന്‍ ആപ്പിളില്‍ സുലഭം. ആപ്പിളിന്റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായകം. ചിലതരം ലോഹങ്ങള്‍, ഫുഡ് അഡിറ്റീവ്‌സ് എന്നിവയെ ശരീരത്തില്‍ നിന്നു നീക്കുന്നതിന്(ഡീറ്റോക്‌സ് ചെയ്യുന്നതിന്) പെക്്റ്റിന്‍ സഹായകം. ദിവസവും ഒരാപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ലിന്റെ പൊരുള്‍ ഇപ്പോള്‍ വ്യക്തമായില്ലേ.
ജൈവരീതിയില്‍ വിളയിച്ച ആപ്പിളിനാണ് ഗുണം കൂടുതല്‍. ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ കുറക്കുന്നതിനും ഇതു ഫലപ്രദം.
ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിനു സഹായകം. ദിവസവും ആപ്പിള്‍ കഴിക്കുന്നതു മലബന്ധം കുറക്കാന്‍ സഹായകം.
ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്റിഓക്‌സിഡന്റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു.
ദിവസവും ആപ്പിള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറക്കുന്നതിനും ചര്‍മരോഗങ്ങള്‍ അകറ്റുന്നതിനും ഫലപ്രദം. തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു.
ദന്താരോഗ്യത്തിനു ഫലപ്രദമായ ഫലമാണ് ആപ്പിള്‍. പല്ലുകളില്‍ ദ്വാരം വീഴുന്നത് ഒഴിവാക്കാന്‍ സഹായകം. വൈറസിനെ ചെറുക്കാന്‍ ശേഷിയുണ്ട്. സൂക്ഷ്മാണുക്കളില്‍ നിന്നു പല്ലിനെ സംരക്ഷിക്കുന്നു.
റുമാറ്റിസം എന്ന രോഗത്തില്‍ നിന്ന് ആശ്വാസം പകരാന്‍ ആപ്പിളിനു കഴിയുമെന്നു വിദഗ്ധര്‍. കാഴ്്ചശക്തി വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ഫലപ്രദം. നിശാന്ധത ചെറുക്കാന്‍ ആപ്പിള്‍ ഫലപ്രദം.
ആപ്പിള്‍, തേന്‍ എന്നിവ ചേര്‍ത്തരച്ച കുഴമ്പ് മുഖത്തു പുരട്ടുന്നതു മുഖകാന്തി വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്‌ളേവനോയ്ഡ്, ബോറോണ്‍ എന്നിവ എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു. ശ്വാസകോശ കാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെ കാന്‍സര്‍, കരളിലെ കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ആപ്പിളിനു കഴിയുമെന്നു ഗവേഷകര്‍ പറയുന്നു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.