Saturday, January 19th, 2019

പ്രമുഖ അഭിഭാഷകന്‍ നിസാര്‍ അഹമ്മദ് അന്തരിച്ചു

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം.

Published On:Sep 1, 2018 | 1:00 pm

കണ്ണൂര്‍: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ജനതാദള്‍ (എസ്) ദേശീയ നിര്‍വാഹകസമിതി അംഗവുമായ അഡ്വ. ടി നിസാര്‍ അഹമ്മദ് (63) അന്തരിച്ചു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കണ്ണൂര്‍ എ കെ ജി ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു.
സോഷ്യലിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ സജീവമായ നിസാര്‍ അഹമ്മദ് വിദ്യാര്‍ത്ഥി ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, യുവജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, ജനതാദള്‍ ജില്ലാ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി മെമ്പര്‍, കണ്ണൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ്, ബാര്‍ ഫെഡറേഷന്‍ സംസ്ഥാന വൈസ്് പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭാര്യ: എടപ്പകത്ത് ഫായിസ. മക്കള്‍: സജിന്‍, ജിജിന്‍(ഇരുവരും ഗള്‍ഫ്). സഹോദരങ്ങള്‍: സൈബുന്നീസ, ടി ഷാജിര്‍ അഹമ്മദ്(സംസ്ഥാന സഹകരണബാങ്ക്, കണ്ണൂര്‍). ഖബറടക്കം നാളെ ഒരു മണിക്ക് താണ ഖബര്‍സ്ഥാനില്‍.
കേരളത്തില്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെയും ജനതാദളിനെയും വളര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച നേതാവിനെയാണ് അഡ്വ. ടി നിസാര്‍ അഹമ്മദിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ജനതാദള്‍(എസ്) ദേശീയ സെക്രട്ടറി ജനറല്‍ കുന്‍വര്‍ ഡാനിഷ് അലി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തന്റെ സാമ്പത്തികസ്ഥിതിയും ആരോഗ്യസ്ഥിതിയും നോക്കാതെ പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച നേതാവാണ് അഡ്വ. നിസാര്‍ അഹമ്മദ്. അദ്ദേഹത്തിന്റെ വേര്‍പാട് പ്രസ്ഥാനത്തിന് കനത്ത നഷ്ടമാണെന്നും ഡാനിഷ് അലി പറഞ്ഞു. ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകനെയാണ് അഡ്വ. നിസാര്‍ അഹമ്മദിന്റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് പി പി ദിവാകരന്‍ പറഞ്ഞു.
ജനതാദള്‍(എസ്) ദേശീയ ജനറല്‍ സെക്രട്ടറി ഡോ. നീലലോഹിതദാസ് നാടാര്‍, സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍കുട്ടി എം എല്‍ എ, ഐ എന്‍ എല്‍ ഡമോക്രാറ്റിക് സംസ്ഥാന പ്രസിഡന്റ് അഷ്‌റഫ് പുറവൂര്‍, ഡി സി സി ജനറല്‍ സെക്രട്ടറി ടി ജയകൃഷ്ണന്‍, എന്‍ സി പി ജില്ലാ പ്രസിഡന്റ് രാമചന്ദ്രന്‍ തില്ലങ്കേരി, ജനറല്‍ സെക്രട്ടറി ഹമീദ് ഇരിണാവ്, സി എം പി ജില്ലാ സെക്രട്ടറി സി വി ശശീന്ദ്രന്‍, ജനാധിപത്യ ജനതാദള്‍ ജില്ലാ പ്രസിഡന്റ് കെ പി മോഹനന്‍ തുടങ്ങിയവര്‍ അനുശോചിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    8 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    14 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍