Tuesday, June 18th, 2019

മായത്തിനെതിരെ മൗനം വെടിയാം

നമ്മുടെ നാടും നഗരവും മായക്കാഴ്ചകളുടെ നാടായി മാറിയിരിക്കുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ, മരുന്നുതൊട്ട് മണല്‍ വരെ മനുഷ്യന്‍ ഉപയോഗിക്കുന്ന സകല വസ്തുക്കളിലും മായം തന്നെ. വിശ്വസിച്ച് ഒന്നും വാങ്ങാനും കഴിക്കാനുമാവാത്ത അവസ്ഥ. കയ്യിലിരിക്കുന്ന പണം കൊടുത്ത് വിശിഷ്ടമെന്നു കരുതി വാങ്ങിക്കഴിക്കുന്നത് വിഷമാണെന്ന് ചുരുക്കം. മായത്തില്‍ ഏറ്റവും അപകടകരമായത് ഭക്ഷ്യവസ്തുക്കളിലെ മായം തന്നെ. ഭക്ഷണത്തിന്റെ സ്വാദ്, നിറം, മണം എന്നിവ വര്‍ധിപ്പിക്കുന്നതിനാണ് മായം പ്രധാനമായും ഉപയോഗിക്കുന്നത്. ചായം തേച്ചും മെഴുക് പുരട്ടി മിനുക്കിയും രാസവസ്തുക്കള്‍ ചേര്‍ത്ത് രുചി വര്‍ധിപ്പിച്ചും … Continue reading "മായത്തിനെതിരെ മൗനം വെടിയാം"

Published On:Jul 3, 2018 | 1:45 pm

നമ്മുടെ നാടും നഗരവും മായക്കാഴ്ചകളുടെ നാടായി മാറിയിരിക്കുന്നു. ഉപ്പുതൊട്ട് കര്‍പ്പൂരം വരെ, മരുന്നുതൊട്ട് മണല്‍ വരെ മനുഷ്യന്‍ ഉപയോഗിക്കുന്ന സകല വസ്തുക്കളിലും മായം തന്നെ. വിശ്വസിച്ച് ഒന്നും വാങ്ങാനും കഴിക്കാനുമാവാത്ത അവസ്ഥ. കയ്യിലിരിക്കുന്ന പണം കൊടുത്ത് വിശിഷ്ടമെന്നു കരുതി വാങ്ങിക്കഴിക്കുന്നത് വിഷമാണെന്ന് ചുരുക്കം.
മായത്തില്‍ ഏറ്റവും അപകടകരമായത് ഭക്ഷ്യവസ്തുക്കളിലെ മായം തന്നെ. ഭക്ഷണത്തിന്റെ സ്വാദ്, നിറം, മണം എന്നിവ വര്‍ധിപ്പിക്കുന്നതിനാണ് മായം പ്രധാനമായും ഉപയോഗിക്കുന്നത്. ചായം തേച്ചും മെഴുക് പുരട്ടി മിനുക്കിയും രാസവസ്തുക്കള്‍ ചേര്‍ത്ത് രുചി വര്‍ധിപ്പിച്ചും കൃത്രിമമായി പഴുപ്പിച്ചും പല ഭക്ഷ്യവസ്തുക്കളും തീന്മേശയിലേക്ക് എത്തുന്നു. അങ്ങനെ രോഗങ്ങള്‍ വിലകൊടുത്ത് വാങ്ങാന്‍ നിര്‍ബന്ധിതനാവുന്നു ഓരോ ഉപഭോക്താവും. രാജ്യത്ത് ഉപയോഗിക്കുന്ന പാലില്‍ 70 ശതമാനവും മായം കലര്‍ന്നതാണെന്ന് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി കണ്ടെത്തിയത് ഈയിടെയാണ്. വര്‍ഷങ്ങളായി നാം വിശ്വസിച്ച് വാങ്ങുന്ന ബ്രാന്‍ഡുകള്‍ പോലും ഉല്‍പന്നങ്ങളില്‍ മായവും മാരക രാസവസ്തുക്കളും ചേര്‍ത്തതായി വാര്‍ത്തകള്‍ വരുന്നു. ശീതള പാനീയങ്ങള്‍ക്ക് പുറമെ, കുട്ടികള്‍ ഉപയോഗിക്കുന്ന ചില മിഠായികളിലും ടൂത്ത് പേസ്റ്റുകളിലും വരെ മാരകമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു. പഞ്ചസാരയിലും ഉപ്പിലും വെള്ളനിറം ചേര്‍ക്കാന്‍ എല്ലുപൊടി ഉപയോഗിക്കുന്നതായി വ്യക്തമായിട്ടുണ്ട്. ഒരു ഉല്‍പന്നം പോലും മായം ചേരാതെ വിപണിയിലിറങ്ങാത്ത സാഹചര്യമാണു കേരളത്തില്‍. മായം ചേര്‍ന്ന ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നു. ഭക്ഷണപദാര്‍ഥങ്ങളില്‍ നിന്നുള്ള രാസവസ്തുക്കള്‍ ശരീരകോശങ്ങളില്‍ അടിഞ്ഞുകൂടും. ഞരമ്പ് സംബന്ധമായ രോഗങ്ങളും കാന്‍സറും വയറില്‍ അള്‍സറും വരാന്‍ സാധ്യത കൂടുതലാണ്.
എന്നാല്‍, കാര്യക്ഷമമായ പരിശോധനകള്‍ നടക്കുന്നില്ല. ഉദ്യോഗസ്ഥ കമ്പനി അവിശുദ്ധബന്ധം അത്ര വലുതാണ്. ഇതാണ് പരിശോധനകള്‍ പ്രഹസനമാവാന്‍ കാരണം. പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം കുറയ്ക്കുന്നതോ ആരോഗ്യത്തിന് ഹാനികരമായതോ ആയ ഏത് വസ്തുവും ചേര്‍ക്കുന്നത് മായമാണ്. ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ന്നതായി കണ്ടെത്തുകയോ സംശയിക്കുകയോ ചെയ്താല്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ക്ക് പരാതി നല്‍കാം. എല്ലാ താലൂക്കുകളിലും സേഫ്റ്റി ഓഫീസര്‍മാരുണ്ട്. കൂടാതെ, ഉപഭോക്താവിന് നേരിട്ട് റീജ്യണല്‍ ലാബുകളില്‍ കൊണ്ടുപോയി ഭക്ഷ്യവസ്തു പരിശോധിക്കാം. അതുകൊണ്ടു തീരുന്നില്ല പ്രശ്‌നം. ഇതൊരു വലിയ ശൃംഖലയാണ്. അടിവേരറക്കുക അധികൃതര്‍ക്ക് പോലും അത്രമേല്‍ പ്രയാസം. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ കൈക്കൊള്ളുന്ന കര്‍ശന നടപടികളെ സംശയമില്ലാതെ സ്വാഗതം ചെയ്യാം. എന്നാല്‍, വഞ്ചിക്കപ്പെടാതിരിക്കാന്‍, രോഗത്തിന് ഇരയാവാതിരിക്കാന്‍ നാം ഓരോരുത്തരും ജാഗത്ര പാലിക്കണം.

LIVE NEWS - ONLINE

 • 1
  10 hours ago

  ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

 • 2
  12 hours ago

  സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

 • 3
  13 hours ago

  മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 • 4
  16 hours ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 5
  17 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 6
  19 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 7
  19 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 8
  20 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 9
  20 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി