Wednesday, July 24th, 2019

ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്

അടൂര്‍: കായംകുളം – പുനലൂര്‍ സംസ്ഥാന പാതയില്‍ തെങ്ങുംതാര അമ്പാടി ജംഗ്ഷനില്‍ കെ എസ് ആര്‍ ടി സിയുടെ വേണാട് ബസും ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11 നാണ് സംഭവം. കായംകുളത്തുനിന്നും പുനലൂരിലേക്ക വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തുണ്ടായിരുന്ന ഒട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഓട്ടോയിലിടിക്കാതിരിക്കാന്‍ പുറകെ വന്ന കെഎസ്ആര്‍ടിസി ബസ് വലത്തോട്ട് തിരിക്കവെ എതിരെ വന്ന ലോറിയുമായി … Continue reading "ബസും ലോറിയും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരുക്ക്"

Published On:Sep 24, 2013 | 4:50 pm

അടൂര്‍: കായംകുളം – പുനലൂര്‍ സംസ്ഥാന പാതയില്‍ തെങ്ങുംതാര അമ്പാടി ജംഗ്ഷനില്‍ കെ എസ് ആര്‍ ടി സിയുടെ വേണാട് ബസും ലോറിയും കൂട്ടിയിടിച്ച് ബസ്‌യാത്രക്കാര്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാവിലെ 11 നാണ് സംഭവം. കായംകുളത്തുനിന്നും പുനലൂരിലേക്ക വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിരെ വന്ന ലോറിയുമാണ് അപകടത്തില്‍പെട്ടത്. കെഎസ്ആര്‍ടിസി ബസിന്റെ മുന്‍വശത്തുണ്ടായിരുന്ന ഒട്ടോറിക്ഷ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടര്‍ന്ന് ഓട്ടോയിലിടിക്കാതിരിക്കാന്‍ പുറകെ വന്ന കെഎസ്ആര്‍ടിസി ബസ് വലത്തോട്ട് തിരിക്കവെ എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെയും ലോറിയുടെയും മുന്‍വശം തകര്‍ന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി കോര്‍ത്തു കിടന്ന വാഹനങ്ങള്‍ ഫയര്‍ എന്‍ജിന്‍ ഉപയോഗിച്ച് വലിച്ചുനീക്കി റോഡരുകിലേക്ക് മാറ്റിയിടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം കെപി റോഡില്‍ ഗതാഗതം തടസപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    10 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    12 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    13 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    15 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    17 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    19 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    19 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    19 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    21 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി