Sunday, September 23rd, 2018

ഭാവ ഗാനങ്ങളുടെ മായാജാലക്കാരന് തേടി ഭാഗ്യത്തിന്റെ മാലാഖ

      ഭാവഗാനങ്ങളുടെ മായാജാലക്കാരന്‍ എന്നറിയപ്പെടുന്ന അദിനാന്‍ സമിയുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ മാലാഖയായി പെണ്‍കുഞ്ഞ് പിറന്നു. ഇന്നു പുലര്‍ച്ചെയാണ് സമിക്ക് പെണ്‍കുഞ്ഞ് പിറന്നത്. തന്റെ ജീവിതത്തിലെ ഭാഗ്യത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിച്ച് സമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും ലോകത്തെ അറിയിച്ചത്. 43 കാരനായ സമി എഴുവര്‍ഷം മുമ്പാണ് റോയ ഫരിയാബിയെ തന്റെ ജീവിത സഖിയായി കൂടെ കൂട്ടിയത്. അന്ന്് തൊട്ട് ഒരു പെണ്‍കുഞ്ഞിനായി പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും തങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടുവെന്നും സമി … Continue reading "ഭാവ ഗാനങ്ങളുടെ മായാജാലക്കാരന് തേടി ഭാഗ്യത്തിന്റെ മാലാഖ"

Published On:May 10, 2017 | 12:19 pm

Adnan Sami 9 Full

 

 

 

ഭാവഗാനങ്ങളുടെ മായാജാലക്കാരന്‍ എന്നറിയപ്പെടുന്ന അദിനാന്‍ സമിയുടെ ജീവിതത്തില്‍ ഭാഗ്യത്തിന്റെ മാലാഖയായി പെണ്‍കുഞ്ഞ് പിറന്നു. ഇന്നു പുലര്‍ച്ചെയാണ് സമിക്ക് പെണ്‍കുഞ്ഞ് പിറന്നത്. തന്റെ ജീവിതത്തിലെ ഭാഗ്യത്തിന്റെ മാലാഖ എന്ന് വിശേഷിപ്പിച്ച് സമി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെയും ഫേസ് ബുക്ക് പേജിലൂടെയും ലോകത്തെ അറിയിച്ചത്. 43 കാരനായ സമി എഴുവര്‍ഷം മുമ്പാണ് റോയ ഫരിയാബിയെ തന്റെ ജീവിത സഖിയായി കൂടെ കൂട്ടിയത്. അന്ന്് തൊട്ട് ഒരു പെണ്‍കുഞ്ഞിനായി പ്രാര്‍ത്ഥിക്കുകയായിരുന്നുവെന്നും തങ്ങളുടെ പ്രാര്‍ത്ഥന ദൈവം കേട്ടുവെന്നും സമി ട്വിറ്ററില്‍ കുറിച്ചു. മെദിന സമിഖാന്‍ എന്നാണ് കുഞ്ഞിന് പേര് വിളിച്ചത്.
സംഗീത ലേകത്തെ കുലപതിയാണ് പാക് വംശജനായ ഈ 43 കാരന്‍. പൊതുവെ പാക് പോപ് ഗായകന്‍ എന്ന നിലയില്‍ പേര് കേട്ട സമി ഈ അടുത്ത് കാലത്ത്് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുകയായിരുന്നു. ഒരു സ്റ്റേജ് ഷോക്കിടെയാണ് സമി തന്റെ ഇന്ത്യന്‍ പൗരത്വം വെളിപ്പെടുത്തിയത്. തനിക്ക് പിറക്കുന്ന കുഞ്ഞുങ്ങള്‍ തനി നാടന്‍ ഇന്ത്യക്കാരായി വളരണമെന്നാണ് തന്റെ ആഗ്രഹമെന്നും സമി ഈ സറ്റേജില്‍ വെച്ച് പറഞ്ഞിരുന്നു.
പോപ്പ് ഗായകന്‍. സംഗീതജ്ഞന്‍. ഫ്യൂഷന്‍ ഗായകന്‍ എന്നീ നിലകളിലും സമി പ്രശസ്തനാണ്. സിനിമകളിലും പാടിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഗസല്‍ ഗാനങ്ങള്‍ ആസ്വാദകരെ മനോഹാരിതയുടെ മായാലോകത്തെത്തിക്കുന്നകതാണ്. ‘ഭീഗി ഭീഗി റാത്തോമേ, തേരാചെഹര, ലിഫറ്റ് കര്‍ദേ, സുന്‍ സറ” എന്നീഗാനങ്ങള്‍ ലോക പ്രശസ്തമാണ്. ഭാഷാ ഭേദമന്യേ ലോക സംഗീത പ്രേമികള്‍ നെഞ്ചേറ്റിയവയായിരുന്നു സമിയുടെ മിക്ക ഗാനങ്ങളും. വിരവധി ആല്‍ബങ്ങളും അദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്. ‘ലൈവ് ഇന്‍ കറാച്ചി” യാണ് ആദ്യ ആല്‍ബം. സാക്കിര്‍ ഹുസൈനുമൊത്തുള്ള ഈ ആല്‍ബത്തിലൂടെയാണ് സമി സംഗീതലോകത്തേക്ക് ചുവടുവെച്ചത്. കുഞ്ഞിന്റെ ജനനം തനിക്ക് ദൈവനുഗ്രഹമാണെന്നും വര്‍ഷങ്ങളുടെ കാത്തിരുപ്പിന് ശേഷം കിട്ടിയ കണ്‍മണി എനിക്ക് പുതിയ പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    5 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    9 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    11 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    23 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി