Monday, September 24th, 2018

ആദിവാസി യുവാവ് മരിച്ച നിലയില്‍

മരിച്ച യുവാവ് കൂലിപ്പണിക്കാരണാണ്.

Published On:May 21, 2018 | 9:09 am

പേരാവൂര്‍: ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയൂര്‍ താഴെ മന്ദംചേരി കോളനിയിലെ സുരേഷിനെ (28) യാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി വീട്ടിനകത്ത് ഉറങ്ങാന്‍ കിടന്ന യുവാവിനെ ഇന്ന് രാവിലെ 6 മണിയോടെയാണ് ഈ അവസ്ഥയില്‍ വീട്ടുകാര്‍ കണ്ടത്.
ഉടന്‍ തന്നെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും ബന്ധപ്പെട്ടവര്‍ എത്തിച്ചു. എന്നാല്‍ മരിച്ചതായി ഡോക്ടര്‍ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് പോലീസെത്തി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ മരണത്തില്‍ ചിലസംശയങ്ങള്‍ ഉന്നയിക്കുകയും വിശദാന്വേഷണത്തിന്റെ ഭാഗമായി വീട്ടുകാരില്‍ നിന്നും പ്രാഥമികമായി മൊഴിയെടുക്കുകയും ചെയ്തു. പേരാവൂര്‍ സി ഐ കുട്ടികൃഷ്ണന്‍, കേളകം എസ് ഐ അരുണ്‍ദാസ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പരിയാരം മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കുടുതല്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്നറിയുന്നു.
സൗമ്യയാണ് മരിച്ച സുരേഷിന്റെ ഭാര്യ. ഒരു കുട്ടിയുണ്ട്. കൂലിപ്പണിക്കാരനാണ്.

 

LIVE NEWS - ONLINE

  • 1
    39 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു