Tuesday, May 21st, 2019

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി

തിരു: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ തോക്കിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളയുകയായിരുന്നുവെന്നാണ് വിശദീകരണം. പോലീസുകാരന്റെ പിസ്റ്റള്‍ കാഞ്ചി വലിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്ന് ദക്ഷിണമേഖലാ എ.ഡി.ജി.പി മനോജ് ഏബ്രഹാം പറഞ്ഞു. ശേഷം പോലീസുകാരന് മറ്റൊരു തോക്ക് പകരം നല്‍കുകയായിരുന്നുവെന്നും മനോജ് ഏബ്രഹാം വ്യക്തമാക്കി. പിന്നീട് ഡ്യൂട്ടി പൂര്‍ത്തിയാക്കിയാണു പോലീസുകാരന്‍ മടങ്ങിയത്. … Continue reading "പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; വെടി പൊട്ടിച്ചത് തന്നെ എഡിജിപി"

Published On:Apr 20, 2019 | 10:20 am

തിരു: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടിയ സംഭവത്തില്‍ വിശദീകരണവുമായി പോലീസ്. ശരിയായി പ്രവര്‍ത്തിക്കാതിരുന്നതിനാല്‍ തോക്കിലെ വെടിയുണ്ട തറയിലേക്കു പൊട്ടിച്ചു കളയുകയായിരുന്നുവെന്നാണ് വിശദീകരണം.
പോലീസുകാരന്റെ പിസ്റ്റള്‍ കാഞ്ചി വലിക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. തുടര്‍ന്ന് മേലുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടിനു സമീപം തറയിലേക്കു നിറയൊഴിക്കുകയായിരുന്നുവെന്ന് ദക്ഷിണമേഖലാ എ.ഡി.ജി.പി മനോജ് ഏബ്രഹാം പറഞ്ഞു.
ശേഷം പോലീസുകാരന് മറ്റൊരു തോക്ക് പകരം നല്‍കുകയായിരുന്നുവെന്നും മനോജ് ഏബ്രഹാം വ്യക്തമാക്കി. പിന്നീട് ഡ്യൂട്ടി പൂര്‍ത്തിയാക്കിയാണു പോലീസുകാരന്‍ മടങ്ങിയത്. ഇതു സംബന്ധിച്ചു പോലീസില്‍ ഒരുതരത്തിലുള്ള അന്വേഷണവും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ടയര്‍പൊട്ടി നിയന്ത്രണം വിട്ട ട്രക്ക് ടെമ്പോ വാനുമായിടിച്ചു; 13 മരണം

  • 2
    10 hours ago

    ഫലങ്ങള്‍ സത്യമായി തീരുന്നതോടെ വോട്ടിങ് മെഷീനെക്കുറിച്ചുള്ള ആരോപണങ്ങള്‍ക്ക് നിലനില്‍പ്പില്ലാതാകും; അരുണ്‍ ജെയ്റ്റ്ലി

  • 3
    14 hours ago

    പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്: അന്വേഷണം തുടരട്ടെ: ഹൈക്കോടതി

  • 4
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 5
    17 hours ago

    പ്രളയാനന്തര കേരളത്തിന് ഡച്ച് മാതൃക; മുഖ്യമന്ത്രി

  • 6
    18 hours ago

    പെരിയ ഇരട്ടക്കൊല; കുറ്റപത്രം സമര്‍പ്പിച്ചു

  • 7
    20 hours ago

    ബ്രിട്ട്‌നി സ്പിയേര്‍സ് സംഗീത ജീവിതത്തോട് വിടപറയുന്നു

  • 8
    20 hours ago

    അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

  • 9
    20 hours ago

    യുവരാജ് വിരമിച്ചേക്കും