Tuesday, June 25th, 2019

സുധേഷ് കുമാറിനെ എസ്എപി മേധാവി സ്ഥാനത്ത്‌നിന്നും മാറ്റി

അടിമപ്പണി എടുപ്പിക്കുന്നുവെന്നും എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവത്തെയും തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്.

Published On:Jun 16, 2018 | 11:52 am

തിരു: എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന്‍ മേധാവി സ്ഥാനത്തുനിന്ന് മാറ്റി. അടിമപ്പണി എടുപ്പിക്കുന്നുവെന്നും എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവത്തെയും തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. പുതിയ നിയമനം സുധേഷ് കുമാറിന് നല്‍കിയിട്ടില്ല. സുധേഷ് കുമാറിന് പോലീസിന് പുറത്ത് നിയമനം നല്‍കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു. ഏതെങ്കിലും പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തോ അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പിലോ ഡെപ്യൂട്ടേഷനില്‍ അദ്ദേഹത്തെ നിയമിക്കുമെന്ന് വിവരം. എഡിജിപിയും അദ്ദേഹത്തിന്റെ കുടുംബവും ക്യാംപ് ഫോളോവേഴ്‌സിനോട് അങ്ങേയറ്റം മോശമായാണ് പെരുമാറുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു. ഇതിനിടയിലാണ് സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദിച്ച സംഭവം പുറത്ത് വന്നത്. എസ്. ആനന്ദകൃഷ്ണന്‍ പുതിയ മേധാവിയാകും. എന്നാല്‍ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല. സുധേഷ് കുമാര്‍ ചെയ്ത കുറ്റം ഗുരുതരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.

 

LIVE NEWS - ONLINE

  • 1
    12 mins ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    2 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    3 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    4 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    5 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    5 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    5 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    5 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    6 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി