Tuesday, April 23rd, 2019

നടിക്കെതിരെ ഇരട്ട ക്വട്ടേഷനെന്ന് സംശയം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവെന്ന് സൂചന. നടിയെ ആക്രമിക്കാന്‍ രണ്ട് സംഘങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയെന്ന സൂചന പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം പോലീസ് പരിശോധിക്കുകയാണെന്നാണ് വിവരം. നടിയോട് വൈരാഗ്യമുള്ള രണ്ട് സംഘങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് സംശയം. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഐ ജി ദിനേന്ദ്ര കശ്യപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ആരോപണവിധേയരായ നടന്‍ ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിനായി പുതിയ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ ഇരുവരും നല്‍കിയ മൊഴി … Continue reading "നടിക്കെതിരെ ഇരട്ട ക്വട്ടേഷനെന്ന് സംശയം"

Published On:Jul 5, 2017 | 11:03 am

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വീണ്ടും വഴിത്തിരിവെന്ന് സൂചന. നടിയെ ആക്രമിക്കാന്‍ രണ്ട് സംഘങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയെന്ന സൂചന പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം പോലീസ് പരിശോധിക്കുകയാണെന്നാണ് വിവരം. നടിയോട് വൈരാഗ്യമുള്ള രണ്ട് സംഘങ്ങള്‍ ക്വട്ടേഷന്‍ നല്‍കിയെന്നാണ് സംശയം. ഇതേ കുറിച്ച് അന്വേഷിക്കാന്‍ ഐ ജി ദിനേന്ദ്ര കശ്യപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിനിടെ, ആരോപണവിധേയരായ നടന്‍ ദിലീപിനെയും സുഹൃത്ത് നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിനായി പുതിയ ചോദ്യാവലി അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ ഇരുവരും നല്‍കിയ മൊഴി അടിസ്ഥാനമാക്കിയാണ് വീണ്ടും ചോദ്യം ചെയ്യുന്നത്. പ്രധാനമായും സുനിയുടെ ഫോണ്‍വിളികളുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് പോലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് സൂചന.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം ആലുവയില്‍ ഉന്നതതല യോഗം നടത്തിയിരുന്നു. ഇതില്‍ ഉരുത്തിരിഞ്ഞു വന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. പ്രമുഖരായതിനാല്‍ ഇവരെ ബന്ധപ്പെടുത്താനുതകുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് പോലുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന് അന്വേഷണ സംഘത്തലവനായ ദിനേന്ദ്ര കശ്യപ് നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്ദേഹം ഇപ്പോഴും ആലുവയില്‍ തന്നെ തങ്ങുകയാണ്.

LIVE NEWS - ONLINE

  • 1
    26 mins ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 2
    51 mins ago

    സംസ്ഥാനത്ത് പോളിംഗിനിടെ മുന്നുപേര്‍ കുഴഞ്ഞു വീണ് മരിച്ചു

  • 3
    2 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 4
    2 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 5
    2 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 6
    2 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു

  • 7
    4 hours ago

    മുഖ്യമന്ത്രിയുടെ ബൂത്തിലും വോട്ടിംഗ് യന്ത്രം പണിമുടക്കി

  • 8
    5 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 9
    16 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ