Monday, September 24th, 2018

നടിയെ ആക്രമിച്ച സംഭവം; 1.5 കോടി ആവശ്യപ്പെട്ട് ഭീഷണി

കൊച്ചി: കൊച്ചിയില്‍ യുവ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ദിലീപും സംവിധായകന്‍ നാദിര്‍ഷായും പോലീസില്‍ പരാതി നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ സഹതടവുകാരന്‍ എന്നവകാശപ്പെട്ട വിഷ്ണു എന്നയാള്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി ആയിരിക്കെ ഏപ്രില്‍ 20നായിരുന്നു ദിലീപ് പരാതി നല്‍കിയത്. റെക്കോര്‍ഡ് ചെയ്ത വിഷ്ണുവിന്റെ സംഭാഷണവും പോലീസിന് കൈമാറിയിട്ടുണ്ട്. … Continue reading "നടിയെ ആക്രമിച്ച സംഭവം; 1.5 കോടി ആവശ്യപ്പെട്ട് ഭീഷണി"

Published On:Jun 24, 2017 | 11:25 am

കൊച്ചി: കൊച്ചിയില്‍ യുവ സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമമെന്ന് ചൂണ്ടിക്കാട്ടി ദിലീപും സംവിധായകന്‍ നാദിര്‍ഷായും പോലീസില്‍ പരാതി നല്‍കി. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ മുന്‍ സഹതടവുകാരന്‍ എന്നവകാശപ്പെട്ട വിഷ്ണു എന്നയാള്‍ ഒന്നരക്കോടി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് ദിലീപും നാദിര്‍ഷായും ഡി.ജി.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഡി.ജി.പി ആയിരിക്കെ ഏപ്രില്‍ 20നായിരുന്നു ദിലീപ് പരാതി നല്‍കിയത്. റെക്കോര്‍ഡ് ചെയ്ത വിഷ്ണുവിന്റെ സംഭാഷണവും പോലീസിന് കൈമാറിയിട്ടുണ്ട്.
സുനിയുടെ സഹതടവുകാരനായ ഇടപ്പള്ളി സ്വദേശി വിഷ്ണുവാണെന്ന് പരിചയപ്പെടുത്തിയാളാണ് പണം ആവശ്യപ്പെട്ടതെന്ന് ദിലീപ് പരാതിയില്‍ പറഞ്ഞു. തന്റെ ഡ്രൈവരെയും നാദിര്‍ഷായേയുമാണ് അയാള്‍ വിളിച്ചത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന് പങ്കില്ലെന്ന് അറിയാമെന്നും എന്നാല്‍, പേരു പറയാതിരിക്കണമെങ്കില്‍ ഒന്നരക്കോടി രൂപ നല്‍കണമെന്നായിരുന്നു വിഷ്ണു ആവശ്യപ്പെട്ടത്. പണം നല്‍കിയില്ലെങ്കില്‍ പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍, തന്റെ പേരു പറഞ്ഞാല്‍ രണ്ടരക്കോടി വരെ നല്‍കാന്‍ ആളുണ്ടെന്നും ഇയാള്‍ പറഞ്ഞതായും ദിലീപും നാദിര്‍ഷായും പരാതിയില്‍ പറയുന്നു. ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ ചില സിനിമാ താരങ്ങള്‍ ശ്രമിക്കുന്നുവെന്നും ഫോണ്‍ ചെയ്തയാള്‍ പറഞ്ഞു. നടിമാരുടെ പേര് പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാല്‍ അതൊന്നും തങ്ങള്‍ വിശ്വസിച്ചിട്ടില്ലെന്നും സത്യാവസ്ഥ പുറത്ത് വരണമെന്നതിനാലാണ് പരാതി നല്‍കിയതെന്നും നാദിര്‍ഷാ മാധ്യമങ്ങളോട് പറഞ്ഞു.
സുനിക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ ചാലക്കുടി സ്വദേശി ജിന്‍സില്‍ നിന്ന് ഗൂഢാലോചനയും ക്വട്ടേഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു. ഇതില്‍ വ്യക്തത തേടി എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം നടിയില്‍ നിന്ന് വീണ്ടും മൊഴിയെടുത്തിരുന്നു. തനിക്ക് ക്വട്ടേഷന്‍ നല്‍കിയത് മലയാളസിനിമയിലെ പ്രമുഖനാണെന്ന് സുനി തന്നോട് പറഞ്ഞെന്നാണ് ജിന്‍സിന്റെ വെളിപ്പെടുത്തല്‍. ആക്രമിക്കുന്നതിനിടെ ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പള്‍സര്‍ സുനി പറഞ്ഞതായി നടി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഫെബ്രുവരി 17 ന് രാത്രിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന നടി അക്രമത്തിനിരയായത്.

LIVE NEWS - ONLINE

 • 1
  14 hours ago

  ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

 • 2
  16 hours ago

  ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

 • 3
  18 hours ago

  കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

 • 4
  20 hours ago

  സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

 • 5
  21 hours ago

  മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

 • 6
  22 hours ago

  മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

 • 7
  1 day ago

  ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

 • 8
  1 day ago

  ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

 • 9
  2 days ago

  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി