Tuesday, September 18th, 2018

നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണം

തിരു: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ കേസ് സി.ബി.ഐ്ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയ സംഭവങ്ങള്‍ വെളിച്ചത്തു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന സ്ഥിതിയാണുള്ളത്. കേസ് വീണ്ടും സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കുന്നത് വസ്തുതകള്‍ പുറത്തു വരാന്‍ ഉപകരിക്കുമെന്ന് കരുതുന്നില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ … Continue reading "നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണം"

Published On:Jun 24, 2017 | 3:13 pm

തിരു: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പി ടി തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ കേസ് സി.ബി.ഐ്ക്ക് കൈമാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പോലീസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയ സംഭവങ്ങള്‍ വെളിച്ചത്തു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന സ്ഥിതിയാണുള്ളത്. കേസ് വീണ്ടും സംസ്ഥാന പോലീസ് തന്നെ അന്വേഷിക്കുന്നത് വസ്തുതകള്‍ പുറത്തു വരാന്‍ ഉപകരിക്കുമെന്ന് കരുതുന്നില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണം.
കേസിലെ പ്രതികള്‍ക്ക് മൊബൈല്‍ ഫോണ്‍ അടക്കമുള്ള സൗകര്യങ്ങള്‍ ലഭിക്കുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍ സൂചിപ്പിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കാതിരിക്കാനും തെളിവ് നശിപ്പിക്കാതിരിക്കാനുമാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കാത്തത്. എന്നാല്‍ പുറത്തു നില്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ സ്വാധീനവും സൗകര്യങ്ങളും പ്രതികള്‍ക്ക് ജയിലില്‍ ലഭിക്കുന്നുണ്ട്. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് പരിശോധന നടത്തിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇതിന് കൂടുതല്‍ ശാസ്ത്രീയ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

LIVE NEWS - ONLINE

  • 1
    60 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    2 hours ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    5 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    6 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    8 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    9 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    9 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    9 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്