Sunday, September 23rd, 2018

നടിയെ ആക്രമിച്ച കേസ്; പ്രത്യേക കോടതി വേണമെന്ന് സര്‍ക്കാര്‍

കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നു.

Published On:Jul 23, 2018 | 11:12 am

കൊച്ചി:  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരേ സര്‍ക്കാര്‍ രംഗത്ത്. കേസിന്റെ വിചാരണ തടസപ്പെടുത്താന്‍ ദിലീപ് മനപ്പൂര്‍വം ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വിചാരണക്ക് പ്രത്യേക കോടതി വേണമെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. വനിതാ ജഡ്ജിയെ വേണമെന്ന നടിയുടെ ആവശ്യത്തില്‍ ഹൈക്കോടതിയാണ് സര്‍ക്കാരിനോട് നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്.
കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിചാരണക്ക് വനിതാ ജഡ്ജി വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകള്‍ ദിലീപിന് നല്‍കിയിട്ടും വീണ്ടും ആവശ്യങ്ങള്‍ ഉന്നയിച്ച് വിചാരണ തടസപ്പെടുത്താനാണ് ദിലീപിന്റെ ശ്രമമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
അതേസമയം, കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും. ദിലീപിന്റെ ആവശ്യത്തില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരുന്നു. കേസില്‍ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ലെന്നും അതിനാല്‍ സിബിഐ അന്വേഷണം വേണമെന്നുമാണ് ദിലീപിന്റെ ആവശ്യം.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    21 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി