Sunday, April 21st, 2019

ദിലീപിന്റെ ജാമ്യഹരജി 26ന് പരിഗണിക്കും

മറുപടിക്ക് സമയം വേണമെന്നും 26ന് മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നത് 26 ലേക്ക് മാറ്റുകയായിരുന്നു.

Published On:Sep 19, 2017 | 2:51 pm

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈക്കോടതി 26ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി പറയാന്‍ സമയം വേണമെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് 26ലേക്ക് മാറ്റിയത്. നേരത്തെ പരിഗണിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ ആവശ്യം. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് പ്രൊസിക്യുഷന്‍ വാദിച്ചു. മറുപടിക്ക് സമയം വേണമെന്നും 26ന് മറുപടി നല്‍കാമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് അപേക്ഷ പരിഗണിക്കുന്നത് 26 ലേക്ക് മാറ്റുകയായിരുന്നു.
അറസ്റ്റിലായ ശേഷം അഞ്ചാം തവണയാണ് ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. നാലാം ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. അഡ്വ.രാമന്‍പിള്ള മുഖാന്തരമാണ് ഹൈകോടതിയില്‍ ദിലീപ് വീണ്ടും ജാമ്യാപേക്ഷ നല്‍കിത്.
ജസ്റ്റിസ് സുനില്‍ തോമസിന്റെ ബഞ്ചാണ് ഹരജി പരിഗണിച്ചത്. തനിക്ക് ജാമ്യം ലഭിക്കാത്തതിനാല്‍ 50 കോടിയോളം രൂപയുടെ പ്രൊജക്ടുകള്‍ അവതാളത്തിലാണെന്ന് ദിലീപ് പറഞ്ഞു. സാക്ഷികളെ സ്വാധീനിച്ചിട്ടില്ല. എ.ഡി.ജി.പി സന്ധ്യക്ക് മഞ്ജുവാര്യരുമായി അടുത്ത ബന്ധമുണ്ട്. പരസ്യ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തന്നോട് ശത്രുതയുണ്ടെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. സ്ഥിരം കുറ്റവാളിയായ സുനില്‍ കുമാറിന്റെ മൊഴി വിശ്വസിച്ചാണ് തന്നെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചു.
ഏപ്രില്‍ 10 മുതല്‍ 22 വരെ പലപ്പോഴായി ഭീഷണിക്കത്തുകളും ഫോണുകളും ലഭിച്ചിട്ടുണ്ടെന്നും അപ്പോഴെല്ലാം അത് പോലീസിനെ അറിയിച്ചിട്ടുണ്ടെന്നും ദിലീപ് അവകാശപ്പെടുന്നു. സഹപ്രവര്‍ത്തകയുടെ നഗ്‌ന ദൃശ്യം പകര്‍ത്താന്‍ ആവശ്യപ്പെട്ടുവെന്ന കുറ്റമാണ് തന്റെമേല്‍ ചുമത്തിയിരിക്കുന്നന്നെ അങ്കമാലിക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയപ്പോള്‍ സൂചിപ്പിച്ച വാദവും ദിലീപ് ആവര്‍ത്തിക്കുന്നു. അതിനാല്‍ തനിക്ക് സോപാധിക ജാമ്യത്തിന് അവകാശമുണ്ടെന്ന് ദിലീപ് ഹരജിയില്‍ പറയുന്നു.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    18 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    18 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു