Friday, November 24th, 2017

ദിലീപ് ഇന്ന് ജാമ്യ ഹരജി നല്‍കില്ല

ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Published On:Sep 13, 2017 | 11:07 am

കൊച്ചി: കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് ഇന്ന് ജാമ്യഹരജി നല്‍കില്ല. നാലാം തവണയും ജാമ്യ ഹര്‍ജി സമര്‍പ്പിക്കാന്‍ ദിലീപ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളിക്കൊണ്ട് ഇന്ന് നല്‍കില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.
നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനാല്‍ ഇന്നത്തെ വിധി അറിഞ്ഞശേഷം അടുത്ത നീക്കം കരുതലോടെ നടത്താനാണ് തീരുമാനം. ഇതില്‍ പ്രോസിക്യൂഷന്‍ അവതരിപ്പിക്കുന്ന വാദമുഖങ്ങള്‍ കൂടി പരിഗണിച്ചശേഷം ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം. അതേസമയം ജാമ്യാപേക്ഷ നാളെ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം ദിലീപ് അറസ്റ്റിലായി 90 ദിവസം തികയുന്ന ഒക്ടോബര്‍ പത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി നല്‍കാന്‍ ദിലീപിനു ലഭിക്കുന്ന അവസാന അവസരമാണിത്. ഈ ഹര്‍ജിയും തള്ളിയാല്‍ വിചാരണത്തടവുകാരനായി ജയിലില്‍ തുടരേണ്ടിവരും. ആക്രണമണത്തിനിരയായ നടിയുടേതുള്‍പ്പെടെ പത്തോളം രഹസ്യമൊഴികളുടെ പിന്‍ബലത്തിലാവും ഇത്തവണയും പ്രോസിക്യൂഷന്‍ ജാമ്യഹര്‍ജിയെ എതിര്‍ക്കുക. എം.എല്‍.എ. കൂടിയായ നടന്‍ ഗണേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ദിലീപിനെ ജയിയില്‍ സന്ദര്‍ശിച്ചതും അതിനുശേഷം നടത്തിയ പ്രസ്താവനകളുമെല്ലാം പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഉന്നയിക്കും.
അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നാവും ആവശ്യം. ഉപാധികള്‍ പൂര്‍ണമായും പാലിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങില്‍ പങ്കെടുത്ത കാര്യം ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടും. ജയിലിലായി രണ്ടു മാസം പിന്നിടുമ്പോഴാണു ജാമ്യം തേടി ദിലീപ് വീണ്ടും ഹൈക്കോടതിയിലെത്തുന്നത്. രണ്ടുതവണ ജാമ്യഹര്‍ജി തള്ളിയ ജസ്റ്റിസ് സുനില്‍ ടി. തോമസ് തന്നെയാണു പുതിയ അപേക്ഷയും പരിഗണിക്കുക.
ദിലീപിനെ കാണാന്‍ ഇന്നലെ ജയിലിലെത്തിയത് ഒരാള്‍മാത്രം. ബിസിനസ് പങ്കാളിയും ഹോട്ടല്‍ വ്യവസായിയുമായ ശരത്ത് മാത്രമാണ് ആലുവ സബ് ജയിലില്‍ ദിലീപിനെ സന്ദര്‍ശിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസുകള്‍ നടത്താന്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെ സഹായിക്കുന്നത് ശരത്താണ്.

 

 

 

 

 

 

 

 

 

 

 

LIVE NEWS - ONLINE

 • 1
  5 mins ago

  ഹൈക്കോടതി വിധിക്കെതിരെ ചാണ്ടി സുപ്രീം കോടതിയില്‍

 • 2
  29 mins ago

  ലൈസസന്‍സില്ലാത്ത ക്വാറിയില്‍ അപകടം; രണ്ടു മരണം, ഏഴുപേര്‍ക്ക് പരിക്ക്

 • 3
  34 mins ago

  നാഗ്പൂരില്‍ ലങ്ക വിയര്‍ക്കുന്നു

 • 4
  38 mins ago

  ലോകസുന്ദരിപ്പട്ടം നേടിയ സമയം മാനുഷി ധരിച്ച ഗൗണിന്റെ വില കേട്ടാല്‍ ഞെട്ടും.!..

 • 5
  2 hours ago

  കുറിഞ്ഞി ഉദ്യാനം; കള്ളനെ താക്കോല്‍ ഏല്‍പ്പിക്കരുതെന്ന് ചെന്നിത്തല

 • 6
  2 hours ago

  ചുംബനരംഗം അഭിനയിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല

 • 7
  2 hours ago

  റുബെല്ല കുത്തിവെപ്പെടുക്കാനെത്തിയവര്‍ക്ക് മര്‍ദനം; രണ്ടുപേര്‍ അറസ്റ്റില്‍

 • 8
  3 hours ago

  നോക്കിയ 2 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍

 • 9
  3 hours ago

  യുപിയില്‍ ട്രെയിന്‍ പാളം തെറ്റി; മൂന്നു മരണം