Monday, February 19th, 2018

നാദിര്‍ഷ പണം തന്നു: പള്‍സര്‍ സുനി

തൊടുപുഴയിലെ സിനിമാ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ചാണ് പണം നല്‍കിയത്. ദിലീപ് പറഞ്ഞതു കൊണ്ടാണ് പണം വാങ്ങിയത്.

Published On:Sep 12, 2017 | 12:13 pm

കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. തനിക്ക് നാദിര്‍ഷ 30,000 രൂപ നല്‍കിയെന്ന് പള്‍സര്‍ പോലീസിന് മൊഴി നല്‍കി. തൊടുപുഴയിലെ സിനിമാ ചിത്രീകരണത്തിനിടെ സെറ്റില്‍ വച്ചാണ് പണം നല്‍കിയത്. നടി ആക്രമിക്കപ്പെടുന്നതിന് മുമ്പാണിതെന്നും ദിലീപ് പറഞ്ഞതു കൊണ്ടാണ് പണം വാങ്ങിയതെന്നും സുനി പറഞ്ഞു. നാദിര്‍ഷ സംവിധാനം ചെയ്ത ‘കട്ടപ്പനയിലെ ഋത്വിക് റോഷന്‍’ എന്ന സിനിമയുടെ തൊടുപുഴയിലെ സെറ്റിലെത്തി അദ്ദേഹത്തിന്റെ മാനേജറില്‍ നിന്നാണ് പണം വാങ്ങിയതെന്നും പള്‍സര്‍ സുനി പോലീസിനോട് വെളിപ്പെടുത്തി.
നടിയെ ആക്രമിച്ചതില്‍ തനിക്ക് പങ്കില്ലെന്നും സുനിയെ അറിയില്ലെന്നുമാണ് നാദിര്‍ഷ ആദ്യം മുതലേ സ്വീകരിച്ച നിലപാട്. ഇതിനെ ഖണ്ഡിക്കുന്നതാണ് സുനിയുടെ ഇപ്പോഴത്തെ മൊഴി. സുനിയുടെ മൊഴിയെ തുടര്‍ന്ന് മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടന്ന പരിശോധനയില്‍ സുനി തൊടുപുഴ ടവറിന്റെ പരിധിയില്‍ വന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപാണ്. അതേസമയം, ദിലീപ് പറഞ്ഞിട്ടാണ് പണം വാങ്ങിയതെന്ന പള്‍സറിന്റെ മൊഴി സ്ഥിരീകരിക്കാനുള്ള തെളിവുകള്‍ പോലീസിന് കിട്ടിയിട്ടില്ലെന്നാണ് സൂചന. നാദിര്‍ഷയെ ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തിലും പോലീസ് വ്യക്തത തേടും.
എന്നാല്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെങ്കില്‍ പോലീസ് നോട്ടീസ് നല്‍കണമെന്ന കടുംപിടുത്തത്തിലാണ് നാദിര്‍ഷ. അതേസമയം അദ്ദേഹത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിന്മേലുള്ള നാളത്തെ ഹൈക്കോടതി വിധി വരെ കാത്തിരിക്കാനാണ് പോലീസ് തീരുമാനം. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള സന്നദ്ധത നാദിര്‍ഷ നേരത്തെ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നതാണ്. എന്നാല്‍ ഇതിനായി രേഖാമൂലം നോട്ടീസ് നല്‍കണമെന്നാണ് നാദിര്‍ഷയുടെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍, ഈ മാസം ആറിന് ഹാജരാകണമെന്ന് കാട്ടി നേരത്തേ തന്നെ നോട്ടീസ് നല്‍കിയിട്ടുള്ളതിനാല്‍ വീണ്ടും നല്‍കാനാവില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
കഴിഞ്ഞ ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകാന്‍ നാദിര്‍ഷയോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. തൊട്ടുപിന്നാലെ നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. അഞ്ച് ദിവസത്തോളം ഇവിടെ ചികിത്സയില്‍ കഴിഞ്ഞ നാദിര്‍ഷ ഞായറാഴ്ച രാത്രിയോടെ കൂട്ടുകാര്‍ക്കൊപ്പം ആശുപത്രി വിട്ടിരുന്നു.

 

 

 

 

 

LIVE NEWS - ONLINE

 • 1
  12 hours ago

  ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

 • 2
  13 hours ago

  പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

 • 3
  19 hours ago

  ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

 • 4
  22 hours ago

  നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

 • 5
  22 hours ago

  സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

 • 6
  23 hours ago

  മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

 • 7
  1 day ago

  തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

 • 8
  1 day ago

  വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

 • 9
  2 days ago

  ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍