Thursday, April 25th, 2019

ജാമ്യമില്ല; ദിലീപ് പോലീസ് കസ്റ്റഡിയില്‍

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച ദിലീപിനെ കാണാന്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ദിലീപിനെയും പിന്നാലെയെത്തിയ അഭിഭാഷകന്‍ രാംകുമാറിനേയും ജനം കൂവലോടെയാണ് എതിരേറ്റത്.

Published On:Jul 12, 2017 | 12:30 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റിവെച്ചു. രണ്ടു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറിയിച്ചു. നേരത്തേ ഇതേ കോടതി ദിലീപിനെ രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകൊണ്ടുള്ള ഉത്തരവിട്ടിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യണമെന്നും തെളിവെടുപ്പ് നടത്തണമെന്നുമുള്ള പോലീസിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ ഗൂഢാലോചനയും മറ്റ് ബന്ധങ്ങളും തെളിയിക്കാനായി മൂന്ന് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നായിരുന്നു പോലീസ് ആവശ്യപ്പെട്ടത്. മജിസ്‌ട്രേറ്റിന്റെ ചേംബറിലാണ് കേസ് പരിഗണിച്ചത്.
എന്നാല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറാണെന്നും അതുകൊണ്ട് ജാമ്യം നല്‍കണമെന്നും ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല. അതേസമയം രണ്ടു ദിവസത്തിനു ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കുമ്പോള്‍ അന്വേഷണ സംഘം ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടാനും സാധ്യതയുണ്ട്.
ആലുവ സബ്ജയിലില്‍നിന്ന് രാവിലെ 10.25ഓടെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയിലെത്തിച്ച ദിലീപിനെ കാണാന്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ദിലീപിനെയും പിന്നാലെയെത്തിയ അഭിഭാഷകന്‍ രാംകുമാറിനേയും ജനം കൂവലോടെയാണ് എതിരേറ്റത്. സുരക്ഷ പരിഗണിച്ച് വലിയ പോലീസ് സന്നാഹമാണ് കോടതി പരിസരത്ത് ഒരുക്കിയിരുന്നത്.

 

LIVE NEWS - ONLINE

  • 1
    9 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    9 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു