Wednesday, September 19th, 2018

നടി കാവ്യയെയും അമ്മയെയും ഉടന്‍ ചോദ്യം ചെയ്യും

ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചിയില്‍തന്നെയുള്ള ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

Published On:Jul 13, 2017 | 9:30 am

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെയും മാതാവിനെയും പ്രത്യേക അന്വേഷണസംഘം ഉടന്‍ ചോദ്യംചെയ്യും. ദിലീപും മുഖ്യപ്രതി പള്‍സര്‍ സുനിയും രണ്ടാംഘട്ട ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയ സുപ്രധാന വിവരങ്ങളില്‍ വ്യക്തതവരുത്താനാണിത്. ദിലീപും പള്‍സര്‍ സുനിയും വെളിപ്പെടുത്തിയ നിര്‍ണായക വിവരങ്ങള്‍ ഇവരെ ചോദ്യം ചെയ്യുന്നതോടെ പ്രധാന തെളിവാകുമെന്ന് അന്വേഷണസംഘം കരുതുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടുകഴിഞ്ഞു. കൊച്ചിയില്‍തന്നെയുള്ള ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്. 90 ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കേണ്ടതിനാല്‍ നടപടി വേഗത്തിലാക്കും.
കേസില്‍ കാവ്യക്കും മാതാവിനും പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. എന്നാല്‍ ദിലീപിന്റെയും സുനിയുടെയും മൊഴികളിലെ വൈരുധ്യവും സാഹചര്യത്തെളിവുകളും പുതിയ വെളിപ്പെടുത്തലുകളും വ്യക്തമാകാന്‍ ഇരുവരെയും ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് വിലയിരുത്തല്‍. നടിയെ തട്ടിക്കൊണ്ടുപോയി അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തശേഷം സീഡി കാവ്യയുടെ വസ്ത്രവ്യാപാരശാലയില്‍ ഏല്‍പിച്ചെന്ന പള്‍സര്‍ സുനിയുടെ മൊഴി സ്ഥിരീകരിക്കുകയാണ് പ്രധാന ഉദ്ദേശ്യമെന്നാണ് സൂചന. പള്‍സള്‍ പറയുന്ന ‘മാഡം’ കാവ്യയാണെന്ന നിഗമനത്തിലാണ് പോലീസ്. ഇതും സ്ഥിരീകരിക്കേണ്ടതുണ്ട്. കാവ്യയുടെ വസ്ത്രവ്യാപാരകേന്ദ്രത്തിലെ പരിശോധനയില്‍ കാര്യമായ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ഗൂഢാലോചന തെളിയിക്കാന്‍ രാജ്യത്തെ മുന്തിയ സാേങ്കതിക വിദഗ്ധരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. തെളിവുകള്‍ ഇവരുടെ സാന്നിധ്യത്തില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ട് തയാറാക്കും. സംവിധായകന്‍ നാദിര്‍ഷാ, ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി എന്നിവര്‍ക്കെതിരെയും കുറ്റപത്രം തയാറാക്കുന്നുണ്ട്. ഗൂഢാലോചനയടക്കമുള്ള വിവരങ്ങള്‍ മറച്ചുവെച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തെളിവുകള്‍ നശിപ്പിച്ചതിന്റെ പേരിലും കേസുണ്ടാകും. എല്ലാ ഗൂഢാലോചനയിലും അപ്പുണ്ണിക്കുള്ള പങ്കും വ്യക്തമായിട്ടുണ്ട്. കേസില്‍നിന്ന് രക്ഷപ്പെടാനാകാത്തവിധമുള്ള തെളിവുകളാകും കുറ്റപത്രത്തില്‍ രേഖപ്പെടുത്തുക. സിനിമരംഗത്തെ ചില പ്രമുഖര്‍ക്കെതിരെയും ദിലീപ് മൊഴിനല്‍കിയതിനാല്‍ അവരെകൂടി ചോദ്യംചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    53 mins ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 2
    4 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 3
    5 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 4
    6 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 5
    7 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 6
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    9 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 8
    9 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    10 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു