Saturday, September 22nd, 2018

നടന്‍ മോഷണക്കേസില്‍ പിടിയിലായി

കൊല്ലം: ഇരവിപുരത്ത് മിനി സ്‌ക്രീനുകളിലെ നടന്‍ മോഷണക്കേസില്‍ പിടിയിലായി. തട്ടാമല സബീന മന്‍സിലില്‍ സജീവാണു(39) പിടിയിലായത്. ഇന്നലെ മയ്യനാട് കാവടി വയലിന് സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ സജീവിനെതിരെ കിളികൊല്ലൂര്‍, കൊട്ടിയം, ചാത്തന്നൂര്‍, കടയ്ക്കല്‍, അഞ്ചല്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികളുണ്ട്. ആല്‍ബം നടന്‍ എന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളുമായി ചങ്ങാത്തം കൂടി പ്രതി ഇവരുമായി കൂടുതല്‍ അടുത്ത ശേഷം വീടുകളില്‍ എത്തി മോഷണം നടത്തലാണ് … Continue reading "നടന്‍ മോഷണക്കേസില്‍ പിടിയിലായി"

Published On:Nov 30, 2017 | 8:01 am

കൊല്ലം: ഇരവിപുരത്ത് മിനി സ്‌ക്രീനുകളിലെ നടന്‍ മോഷണക്കേസില്‍ പിടിയിലായി. തട്ടാമല സബീന മന്‍സിലില്‍ സജീവാണു(39) പിടിയിലായത്. ഇന്നലെ മയ്യനാട് കാവടി വയലിന് സമീപമുള്ള വാടക വീട്ടില്‍ നിന്നാണ് ഷാഡോ പോലീസ് ഇയാളെ പിടികൂടിയത്. ഒട്ടേറെ മോഷണ കേസുകളില്‍ പ്രതിയായ സജീവിനെതിരെ കിളികൊല്ലൂര്‍, കൊട്ടിയം, ചാത്തന്നൂര്‍, കടയ്ക്കല്‍, അഞ്ചല്‍ എന്നീ പോലീസ് സ്‌റ്റേഷനുകളില്‍ പരാതികളുണ്ട്. ആല്‍ബം നടന്‍ എന്ന് സ്വയം പരിചയപ്പെടുത്തി സ്ത്രീകളുമായി ചങ്ങാത്തം കൂടി പ്രതി ഇവരുമായി കൂടുതല്‍ അടുത്ത ശേഷം വീടുകളില്‍ എത്തി മോഷണം നടത്തലാണ് ഇയാളുടെ രീതി. സ്വര്‍ണം, മൊബൈല്‍ ഫോണ്‍, പണം എന്നിവയാണ് ഇയാള്‍ മോഷ്ടിക്കുക. കൂടാതെ അഭിനയമില്ലാത്ത നേരത്ത് ഓട്ടോ ഡ്രൈവര്‍ ജോലിയും, വസ്തു ബ്രോക്കര്‍ എന്നിങ്ങനെ പല ജോലികളിലും ഇയാള്‍ ഏര്‍പ്പെടും. പല മോഷണ കേസുകളിലും പ്രതിയായ സജിത്തിനായി പോലീസ് പല തവണ വല വീശിയിരുന്നെങ്കിലും രക്ഷപ്പെടുകയായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്ത് കൂടുതല്‍ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    3 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    6 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    8 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    8 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    8 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    11 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    11 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    11 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള