Saturday, January 19th, 2019

അസിഡിറ്റി ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്..

ഭക്ഷണത്തിലൂടെ തന്നെ അസിഡിറ്റിക്ക് പരിഹാരം കണ്ടെത്താം

Published On:Feb 14, 2018 | 8:44 am

അസിഡിറ്റി വലിയ പ്രശ്‌നമാണ്. അസ്വസ്തത, വയറുവേദന എന്നിവയെല്ലാം അസിഡിറ്റികാരണം അനുഭവിക്കേണ്ടി വരുന്നു. ഈ സമയത്ത ഭക്ഷണത്തോട് മുഖം തിരിക്കുന്ന പലരുമുണ്ട്. പ്രത്യേകിച്ച് ഗ്യാസിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നു. എന്നാല്‍ ഇത് തെറ്റായ മാര്‍ഗമാണ്. അസിഡിറ്റി സമയത്ത് നല്ലതു പോലെ ഭക്ഷണം കഴിക്കുകയാണ് വേണ്ടത്. ഭക്ഷണത്തിലൂടെ തന്നെ അസിഡിറ്റിക്ക് പരിഹാരം കണ്ടെത്താം. ഇതിനായി ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കൂടി ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
കടല്‍ വിഭവങ്ങള്‍ പലതും അസിഡിറ്റി ഇല്ലാതാക്കാന്‍ സഹായിക്കുന്നതാണ്. ഒപ്പം ചിക്കന്‍ കഴിക്കുന്നതും അസിഡിറ്റി പരിഹരിക്കും. അസിഡിറ്റി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പെരും ജീരകം നല്ലതാണ്. ദഹനപ്രശ്‌നങ്ങളും പരിഹരിക്കും. പച്ചക്കറികള്‍ ചേര്‍ത്ത് സാലഡ് ഉണ്ടാക്കി കഴിക്കുന്നതും അസിഡിറ്റി പരിഹരിക്കും. രാത്രയില്‍ ഇത്തരം സാലഡ് കഴിക്കുന്നതാണ് നല്ലത്.
പഴം കഴിക്കുന്നതും ഇതിന് പരിഹാരമാണ്. ഓട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുന്നു. ഇത് അസിഡിറ്റിക്ക് നല്ലതാണ്. പ്രഭാത ഭക്ഷണമായി ഓട്‌സ് കഴിക്കുന്നത് ഗുണം ചെയ്യും. ഇഞ്ചിയും മറ്റൊരു പരിഹാര മാര്‍ഗമാണ്. ഇഞ്ചി ഇട്ട ചായ കുടിക്കാവുന്നതാണ്.

LIVE NEWS - ONLINE

  • 1
    5 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    7 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    10 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    13 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    13 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    14 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    14 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    14 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    15 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍