Monday, February 18th, 2019

അസിഡിറ്റിയോ? പരിഹാരം വീട്ടില്‍ തന്നെയുണ്ട്

ഇഞ്ചി ചതച്ചു കഴിക്കുക, നാരങ്ങാവെള്ളത്തില്‍ അല്പം പഞ്ചസാരയിട്ട് കുടിക്കുക അസിഡിറ്റിയെ ശമിപ്പിക്കും

Published On:Feb 2, 2019 | 7:47 am

അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കാത്തവരുണ്ടാവില്ല. ക്രമം തെറ്റിയതും അനാരോഗ്യകരവുമായ ഭക്ഷണ ശീലങ്ങളുമാണ് അസിഡിറ്റിയ്കു കാരണമാവുന്നത്. ദഹന പ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ശരീരത്തില്‍ തന്നെ ഉത്പ്പാദിപ്പിക്കപ്പെടുന്നുണ്ട്. ഇവ അമിതമാവുന്നതാണ് അസിഡിറ്റിക്കു കാരണമാവുന്നത്. അസിഡിറ്റിയെ നിസ്സാരമായി കാണരുത്. അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് കാരണമാവുന്നു. അസിഡിറ്റിക്കു വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗ്ഗങ്ങളിവയാണ്
തണ്ണി മത്തന്‍, വാഴപ്പഴം, വെളളരിക്ക തുടങ്ങിയവ ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുക .തണ്ണി മത്തന്‍ ജ്യൂസ് അസിഡിറ്റി കുറയ്ക്കുന്നതിന് വളരെയധികം നല്ലതാണ്. രാത്രി കിടക്കാന്‍ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂറുകള്‍ക്ക് മുന്‍പ് ഭക്ഷണം കഴിക്കുക. ഇടവേളകളില്‍ ചെറിയ തോതിലുളള ഭക്ഷണങ്ങളാവാം. അസിഡിറ്റി അനുഭവപ്പെടുമ്പോള്‍ ഒരു വെളുത്തുളളി അല്ലി ചവക്കുക. അസിഡിറ്റി പരിഹരിക്കും. ഇളം ചൂടുവെളളം ഇടയ്ക്കിടക്ക് കുടിച്ചു ശീലിക്കുക. കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക
ദിവസവും ഒരു ഗ്ലാസ് പാല്‍ കുടിക്കുന്നതും അസിഡിറ്റിയുടെ തീവ്രത കുറയ്ക്കും. അച്ചാര്‍, വിനാഗിരി, എരിവുളള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നല്ലതാണ്. ഇഞ്ചി ചതച്ചു കഴിക്കുക, നാരങ്ങാവെള്ളത്തില്‍ അല്പം പഞ്ചസാരയിട്ട് കുടിക്കുക അസിഡിറ്റിയെ ശമിപ്പിക്കും. നാളികേരത്തിന്റെ വെള്ളവും, പുതിന ഇല ഇട്ട വെളളം കുടിക്കുന്നതും അസിഡിറ്റി കുറയ്ക്കാന്‍ സഹായിക്കും

LIVE NEWS - ONLINE

  • 1
    25 mins ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 2
    1 hour ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 3
    3 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 4
    15 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 5
    18 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 6
    23 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 7
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 8
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 9
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി