Saturday, January 19th, 2019

അസിഡിറ്റി എളുപ്പത്തില്‍ പരിഹരിക്കാം, ഈ ഭക്ഷണങ്ങള്‍ ശീലമാക്കൂ

അസിഡിറ്റി പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഓട്സ്

Published On:Sep 7, 2018 | 9:47 am

അസിഡിറ്റി ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഇത് മൂലമുണ്ടാവുന്ന വയറു വേദന പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. അസിഡിറ്റി ദഹനത്തിന് വില്ലനായി മാറുമ്പോള്‍ പലപ്പോഴും അത് അള്‍സര്‍ പോലുള്ള അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. പലപ്പോഴും നമ്മുടെ ആഹാര ശീലം തന്നെയാണ് ഇത്തരം പ്രശ്നങ്ങള്‍ക്ക് പ്രധാന കാരണം. എന്നാല്‍ ചില ഭക്ഷണങ്ങളിലൂടെ തന്നെ അസിഡിറ്റി പരിഹരിക്കാന്‍ സാധിക്കും.
സാലഡ് കൊണ്ട് ഇത്തരം പ്രശ്നങ്ങളെ നമുക്ക് ഇല്ലാതാക്കാവുന്നതാണ്. പച്ചക്കറികളില്‍ ഉള്ളി, തക്കാളി എന്നിവ ഒഴിവാക്കി സാലഡ് തയ്യാറാക്കുക. ഇത് ദിവസവും കഴിക്കുന്നത് കൊണ്ട് അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാലഡ് സഹായിക്കുന്നു.
ശര്‍ക്കര നല്ലതാണ്. ഉയര്‍ന്ന തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തിന്റെ ആരോഗ്യത്തെയും വര്‍ദ്ധിപ്പിക്കുന്നു. കുടലിനെ ശക്തിപ്പെടുത്താനും ശര്‍ക്കര സഹായിക്കുന്നു.
സംഭാരമാണ് മറ്റൊന്ന്. ഭക്ഷണം കഴിച്ച് കഴിഞ്ഞ് നല്ല നാടന്‍സംഭാരം കഴിയ്ക്കുന്നത് അസിഡിറ്റിയേയും ഇല്ലാതാക്കുന്നു.
നല്ല പഴുത്ത പഴം കഴിക്കുന്നതും പല വിധത്തില്‍ ആരോഗ്യത്തിന് നല്ലതാണ്. ഇത് അസിഡിറ്റിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിലുള്ള പി എച്ച് ലെവല്‍ ആണ് അസിഡിറ്റിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്നത്. ദഹന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
നെഞ്ചെരിച്ചില്‍ അസിഡിറ്റി തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നാണ് ഓട്സ്. ഓട്‌സ് അസിഡിറ്റിയെ ചെറുക്കുന്നതില്‍ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു. അതുകൊണ്ട് അസിഡിറ്റി എന്ന പ്രശ്നം നിങ്ങളെ പ്രതിസന്ധിയിലാക്കാന്‍ തുടങ്ങിയാല്‍ ഉടന്‍ തന്നെ ഓട്സ് കഴിക്കുക.

LIVE NEWS - ONLINE

  • 1
    7 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    9 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    11 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    15 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    15 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍