Saturday, September 22nd, 2018

ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച കേസില്‍ യുവതിക്ക് തടവും പിഴയും

2011 ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം.

Published On:Aug 31, 2018 | 8:18 am

കോഴിക്കോട്: യുവാവിന്റെ മുഖത്തും കണ്ണിലും ആസിഡ് ഒഴിച്ച് പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ യുവതിക്ക് ശിക്ഷ. കാവിലുംപാറ പോടംകാട്ടുമ്മല്‍ പരപ്പുമ്മല്‍ അഷറഫിന്റെ ഭാര്യ നസീമയെയാണ്(43)വടകര അസിസ്റ്റന്റ് സെഷന്‍സ് കോടതി ജഡ്ജ് എ.വി.ഉണ്ണികൃഷ്ണന്‍ ശിക്ഷിച്ചത്. ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. രണ്ടാം പ്രതിയായ കാവിലുംപാറ ഓടന്‍ കുന്നുമ്മല്‍ ഗിരീഷ്‌കുമാറിനെ (37)കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
2011 ഡിസംബര്‍ 29 നാണ് കേസിനാസ്പദമായ സംഭവം. കാവിലുംപാറ വാഴയില്‍ ലിനീഷിന്റെ (37)മുഖത്താണ് നസീമ ആസിഡ് ഒഴിച്ചത്. നസീമയുമായി ബന്ധമുണ്ടെന്ന സംശയത്താല്‍ രണ്ടാം പ്രതിയായ ഗിരീഷ് കുമാര്‍ നസീമയുമായി ചേര്‍ന്ന് രാത്രി പന്ത്രണ്ടരയോടെ ലിനീഷിനെ നസീമയുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി കന്നാസില്‍ കരുതിയ ആസിഡ് ദേഹത്ത് ഒഴിച്ച് പൊള്ളലേല്‍പ്പിച്ചെന്ന പരാതിയില്‍ തൊട്ടില്‍പ്പാലം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 2
    1 hour ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 3
    1 hour ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 4
    1 hour ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    2 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 6
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 7
    2 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 8
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 9
    3 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും