Tuesday, April 23rd, 2019

സ്വവര്‍ഗ്ഗാനുരാഗം; 17കാരിയുടെ ശരീരത്തില്‍ 19കാരി ആസിഡ് ഒഴിച്ചു

ആഗ്ര: 17കാരിക്ക് നേരെ ആസിഡ് ആക്രമണം. സ്വവര്‍ഗാനുരാഗബന്ധം അവസാനിപ്പിച്ചതില്‍ കുപിതയായ 19കാരി 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മാറിടത്തിലും കൈയ്യിലും മാരകമായി പരിക്ക് പറ്റിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി. പുലര്‍ച്ചെ 2.30നാണ് സംഭവം ഉണ്ടാകുന്നത്. ടെറസില്‍ ഒറ്റയ്ക്ക് കിടന്ന് ഉറങ്ങിയിരുന്ന പെണ്‍കുട്ടിക്ക് നേരെ 19കാരി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുന്‍ … Continue reading "സ്വവര്‍ഗ്ഗാനുരാഗം; 17കാരിയുടെ ശരീരത്തില്‍ 19കാരി ആസിഡ് ഒഴിച്ചു"

Published On:Aug 27, 2018 | 10:06 am

ആഗ്ര: 17കാരിക്ക് നേരെ ആസിഡ് ആക്രമണം. സ്വവര്‍ഗാനുരാഗബന്ധം അവസാനിപ്പിച്ചതില്‍ കുപിതയായ 19കാരി 17കാരിക്ക് നേരെ ആസിഡ് ആക്രമണം നടത്തുകയായിരുന്നു. മാറിടത്തിലും കൈയ്യിലും മാരകമായി പരിക്ക് പറ്റിയ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആഗ്രയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് പെണ്‍കുട്ടി.
പുലര്‍ച്ചെ 2.30നാണ് സംഭവം ഉണ്ടാകുന്നത്. ടെറസില്‍ ഒറ്റയ്ക്ക് കിടന്ന് ഉറങ്ങിയിരുന്ന പെണ്‍കുട്ടിക്ക് നേരെ 19കാരി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിന് ശേഷം പെണ്‍കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുന്‍ സഹപാഠിയായിരുന്ന 19കാരിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ആക്രമണത്തിനിരയായ പെണ്‍കുട്ടി വാടകയ്ക്ക് കഴിയുന്നത് പ്രതിയുടെ പിതാവിന്റെ വീട്ടിലാണ്. താനുമായുള്ള ബന്ധം അവസാനിപ്പിക്കുകയും തന്നോട് മിണ്ടാതിരിക്കുകയും ചെയ്തില്‍ രോക്ഷാകുലയായാണ് താന്‍ ആസിഡ് ആക്രമണം നടത്തിയതെന്ന് 19കാരി പോലീസില്‍ കുറ്റസമ്മതം നടത്തി.
രണ്ട് മാസം മുമ്പാണ് പെണ്‍കുട്ടി ബന്ധം അവസാനിപ്പിച്ചത്. ഇതോടെ പ്രതികാരം ചെയ്യാന്‍ 19കാരി തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആസിഡ് ആക്രമണം നടത്തിയ ശേഷം സ്വന്തം കൈയ്യിലും കുറച്ച് ആസിഡ് ഒഴിച്ച് പ്രതി പൊള്ളിച്ചു. തുടര്‍ന്ന് കുറ്റം മറ്റൊരാളുടെ പേരില്‍ ആരോപിച്ചു. അവിനാഷ് എന്ന 18കാരനെതിരെ കേസ് തിരിക്കാനായിരുന്നു പ്രതിയുടെ ശ്രമം.
നേരത്തെ 17കാരിയെ അവിനാഷ് പ്രണയാഭ്യര്‍ത്ഥന ചെയ്തിരുന്നു. നിരവധി തവണ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ പെണ്‍കുട്ടിയുടെ പിതാവ് അവിനാഷിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇത് മുതലെടുത്ത് കുറ്റം അവിനാഷില്‍ ചുമത്താനായിരുന്നു പ്രതിയുടെ നീക്കം. എന്നാല്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്