Saturday, September 22nd, 2018

യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി

കൊല്ലം: പത്തനാപുരം ജോലി കഴിഞ്ഞ് മുച്ചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭിന്നശേഷിയുള്ള യുവതിയെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി. നടുക്കുന്ന് കോയിക്കമുകള്‍ ഷെറീന മന്‍സില്‍ ജലീല(28)യാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. പത്തനാപുരം പുനലൂര്‍ റോഡില്‍ നിന്ന് കോയിക്കമുകള്‍ ഭാഗത്ത് വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാന്‍ വണ്ടി നിറുത്തിയപ്പോള്‍ പിന്നാലെ എത്തിയ കാര്‍ ജലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡരികിലെ കാട്ടില്‍ അബോധാവസ്ഥയില്‍ വീണുകിടന്ന ജലീലയെ സമീപവാസികളാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടം കണ്ട ഇരുചക്രവാഹന … Continue reading "യുവതിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി"

Published On:Sep 5, 2018 | 8:00 am

കൊല്ലം: പത്തനാപുരം ജോലി കഴിഞ്ഞ് മുച്ചക്ര വാഹനത്തില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഭിന്നശേഷിയുള്ള യുവതിയെ ഇടിച്ചിട്ടശേഷം നിറുത്താതെ പോയ വാഹനം പോലീസ് കണ്ടെത്തി. നടുക്കുന്ന് കോയിക്കമുകള്‍ ഷെറീന മന്‍സില്‍ ജലീല(28)യാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകിട്ട് 6 മണിക്കായിരുന്നു സംഭവം. പത്തനാപുരം പുനലൂര്‍ റോഡില്‍ നിന്ന് കോയിക്കമുകള്‍ ഭാഗത്ത് വീട്ടിലേക്കുള്ള റോഡിലേക്ക് തിരിയാന്‍ വണ്ടി നിറുത്തിയപ്പോള്‍ പിന്നാലെ എത്തിയ കാര്‍ ജലീലയെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. റോഡരികിലെ കാട്ടില്‍ അബോധാവസ്ഥയില്‍ വീണുകിടന്ന ജലീലയെ സമീപവാസികളാണ് പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപകടം കണ്ട ഇരുചക്രവാഹന യാത്രക്കാരന്‍ പറഞ്ഞ വാഹനത്തിന്റെ നിറവും നമ്പരും സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണ് പോലീസ് പുനലൂര്‍ സ്വദേശിയുടെ വാഹനം പത്തനാപുരം സിഐ അന്‍വറിന്റെയും എസ്‌ഐ പുഷ്പകുമാറിന്റെയും നേതൃത്വത്തില്‍ പിടികൂടുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. ജലീല തലക്ക് സാരമായി പരിക്കേറ്റ കൊട്ടാരക്കര സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.

LIVE NEWS - ONLINE

  • 1
    10 mins ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും

  • 2
    14 mins ago

    സൗദി ദേശീയ ദിനം; വന്‍ ഓഫറുമായി കമ്പനികള്‍

  • 3
    29 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 4
    31 mins ago

    സൂപ്പര്‍ ഇന്ത്യ, വിറച്ച് ജയിച്ച് പാക്കിസ്ഥാന്‍

  • 5
    37 mins ago

    ആരോഗ്യ പ്രശ്‌നങ്ങളില്ല; ബിഷപ്പിനെ ഡിസ്ചാര്‍ജ് ചെയ്തു

  • 6
    2 hours ago

    കഞ്ചാവുചെടികള്‍ പോലീസ് കണ്ടെത്തി

  • 7
    2 hours ago

    കുളത്തൂപ്പുഴയില്‍ വിദേശമദ്യം പിടികൂടി

  • 8
    2 hours ago

    രഞ്ജിത് ജോണ്‍സണ്‍ വധം; പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും

  • 9
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി