Tuesday, June 25th, 2019

കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ മരിച്ചു

ഇരുവരും ഡല്‍ഹി യാമിയ മില്ലിയ കോളജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ്.

Published On:Jul 7, 2018 | 12:18 pm

തൃശൂര്‍: കോട്ടപ്പുറം ബൈപാസില്‍ ചന്തപ്പുരയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ടു യുവാക്കള്‍ മരിച്ചു. മേത്തല അഞ്ചപ്പാലം പുതിയവീട്ടില്‍ പരേതനായ ഉമ്മറിന്റെ മകന്‍ ഷെമീര്‍ (21). മതിലകം മതില്‍മൂല തോപ്പില്‍ മുഹാജിറിന്റെ മകന്‍ ആസിഫ് (21) എന്നിവരാണ് മരിച്ചത്.
ഇരുവരും ഡല്‍ഹി യാമിയ മില്ലിയ കോളജിലെ ബികോം രണ്ടാം വര്‍ഷ വിദ്യാര്‍ഥികളാണ്. ഷെമീര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ആസിഫിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ രാത്രി മതിലകത്ത് നടന്ന വിവാഹ സത്കാരത്തില്‍ പങ്കെടുത്ത ശേഷം ഇരുവരും വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.

LIVE NEWS - ONLINE

  • 1
    2 hours ago

    മണിമലയാറ്റില്‍ യുവാവ് ഒഴുക്കില്‍പ്പെട്ടു

  • 2
    3 hours ago

    ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ കോണ്‍ഗ്രസ് അംഗീകരിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി

  • 3
    5 hours ago

    ജാമ്യഹര്‍ജിയില്‍ വിധി വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യില്ല

  • 4
    7 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 5
    9 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 6
    10 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 7
    11 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 8
    11 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 9
    12 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്