Wednesday, February 20th, 2019

എന്‍.ടി.രാമറാവുവിന്റെ മകന്‍ നന്ദമുരി ഹരികൃഷ്ണ വാഹനാപകടത്തില്‍ മരിച്ചു

നടന്‍ കൂടിയായിരുന്ന ഹരികൃഷ്ണ 2008ല്‍ രാജ്യസഭാംഗമായിരുന്നു.

Published On:Aug 29, 2018 | 9:34 am

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി.രാമറാവുവിന്റെ നാലാമത്തെ മകനും നടനുമായ നന്ദമുരി ഹരികൃഷ്ണ(62) വാഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെ നല്‍ഗൊണ്ടയില്‍ ഇന്ന് പുലര്‍ച്ചെ ആയിരുന്നു അപകടം.
നെല്ലൂരില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ഹരികൃഷ്ണ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. വാഹനം മറിയുന്നതിന് മുമ്പ് മറ്റൊരു വണ്ടിയിലും ഇടിച്ചു. അമിതവേഗത്തിലാണ് ഹരികഷ്ണ കാര്‍ ഓടിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഹരികൃഷ്ണയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ പൂര്‍ണമായും തകര്‍ന്നു.
തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാപകന്‍ കൂടിയായ എന്‍.ടി.ആറിന്റെ നാലാമത്തെ മകനാണ് ഹരികൃഷ്ണ. നടന്‍ കൂടിയായിരുന്ന ഹരികൃഷ്ണ 2008ല്‍ രാജ്യസഭാംഗമായിരുന്നു. സഹോദരന്‍ നന്ദമുരി ബാലകൃഷ്ണ തെലുങ്കിലെ അറിയപ്പെടുന്ന നടനാണ്.
ലക്ഷ്മി ഹരികൃഷ്ണയാണ് ഭാര്യ. ജൂനിയര്‍ എന്‍.ടി.ആര്‍, നന്ദമുരി കല്യാണ രാമന്‍, ജാനകി രാം നന്ദമൂരി എന്നിവര്‍ മക്കളാണ്.

 

 

LIVE NEWS - ONLINE

  • 1
    7 mins ago

    കൊച്ചി നഗരത്തില്‍ വന്‍തീപ്പിടുത്തം

  • 2
    10 mins ago

    പ്രതികളെ പാര്‍ട്ടിയും സര്‍ക്കാരും സംരക്ഷിക്കില്ല: മന്ത്രി ഇ.പി.ജയരാജന്‍

  • 3
    1 hour ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 4
    2 hours ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 5
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 6
    3 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 7
    3 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 8
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 9
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍