Tuesday, June 18th, 2019

പട്ടി കുറുകെ ചാടി; നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു

കണ്ണൂര്‍: ദേശീയപാതയില്‍ വളപട്ടണം പാലത്തിനടുത്ത്് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു. അഴീക്കോട് കളത്തില്‍ കാവിനടുത്ത നരിക്കുട്ടി ഹൗസില്‍ പരേതനായ നരിക്കുട്ടി പത്മനാഭന്റെ മകന്‍ എന്‍ ബാബു(44)വാണ് ഇന്ന് കാലത്ത് മരണപ്പെട്ടത്. കണ്ണൂര്‍ നഗരത്തിലെ ചുമട്ടുതൊഴിലാളിയായ ബാബു കാലത്ത് ആറരമണിയോടെ ജോലിക്ക് പോകവെയാണ് അപകടം. പോലീസെത്തിയാണ് റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍ പട്ടി കുറുകെ ചാടിയപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായതെന്ന് മരണവിവരമറിഞ്ഞ് ജില്ലാ ആശുപത്രിയിലെ … Continue reading "പട്ടി കുറുകെ ചാടി; നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു"

Published On:Aug 8, 2018 | 2:45 pm

കണ്ണൂര്‍: ദേശീയപാതയില്‍ വളപട്ടണം പാലത്തിനടുത്ത്് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചുമട്ടുതൊഴിലാളി മരിച്ചു. അഴീക്കോട് കളത്തില്‍ കാവിനടുത്ത നരിക്കുട്ടി ഹൗസില്‍ പരേതനായ നരിക്കുട്ടി പത്മനാഭന്റെ മകന്‍ എന്‍ ബാബു(44)വാണ് ഇന്ന് കാലത്ത് മരണപ്പെട്ടത്. കണ്ണൂര്‍ നഗരത്തിലെ ചുമട്ടുതൊഴിലാളിയായ ബാബു കാലത്ത് ആറരമണിയോടെ ജോലിക്ക് പോകവെയാണ് അപകടം. പോലീസെത്തിയാണ് റോഡരികില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ട ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. എന്നാല്‍ പട്ടി കുറുകെ ചാടിയപ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചാണ് അപകടമുണ്ടായതെന്ന് മരണവിവരമറിഞ്ഞ് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിക്കടുത്തെത്തിയ നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഇത് ശരിയാണോയെന്ന് വ്യക്തമല്ല.
ദേശീയ പാതയില്‍ രണ്ടാഴ്ചമുമ്പും സമാനരീതിയില്‍ അപകടമുണ്ടാവുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തിരുന്നു. പാപ്പിനിശ്ശേരി ചുങ്കത്തിനടുത്ത് വെച്ച് കണ്ണാടിപ്പറമ്പ് സ്വദേശിയും കാംബസാറിലെ ചുമട്ടുതൊഴിലാളിയുമായ ഷക്കീറാണ് അന്ന് തലതകര്‍ന്ന് മരിച്ചത്. ഇടിച്ച വാഹനത്തെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ചന്ദ്രികയാണ് ബാബുവിന്റെ മാതാവ്. ഭാര്യ: പി പി സുനില. മക്കള്‍: ഷരോണ്‍, ഷമല്‍, ഷായൂല്‍. സഹോദരങ്ങള്‍: ശ്രീജ, ഷാജി. മൃതദേഹം വളപട്ടണം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

LIVE NEWS - ONLINE

  • 1
    7 hours ago

    ജപ്പാനില്‍ ഭൂകമ്പം

  • 2
    9 hours ago

    പുല്‍വാമയില്‍ പോലീസ് സ്റ്റേഷനുനേരെ ഗ്രനേഡ് ആക്രമണം

  • 3
    10 hours ago

    പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത ബാനര്‍ജി

  • 4
    12 hours ago

    ബിനോയി കോടിയേരിക്കെതിരായ പരാതി; പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല: ബൃന്ദാകാരാട്ട്

  • 5
    16 hours ago

    ബിനോയിക്കെതിരായ പരാതിയെ കുറിച്ച് അറിയില്ലെന്ന് യെച്ചൂരി

  • 6
    16 hours ago

    ബിനോയിക്കെതിരെ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുത്തേക്കും

  • 7
    16 hours ago

    പോലീസ് കമ്മീഷണറേറ്റുകള്‍ ധൃതിപിടിച്ച് നടപ്പാക്കില്ല: മുഖ്യമന്ത്രി

  • 8
    16 hours ago

    അശ്ലീല ഫോണ്‍ സംഭാഷണം: നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും

  • 9
    17 hours ago

    ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു