Wednesday, July 24th, 2019

വീടിന് മുകളിലേക്ക് കാര്‍ മറിഞ്ഞു; ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു

കാസര്‍കോട്: കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ വഴിയില്‍വെച്ച് കയറിയ യാത്രക്കാരിക്ക് പരിക്കേറ്റു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ ടി അമ്പു – ചോമു ദമ്പതികളുടെ മകന്‍ ഇ ടി ഗോപീകൃഷ്ണന്‍ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 മണിയോടെ എരിഞ്ഞിപ്പുഴയിലെ വീട്ടില്‍ നിന്നും ബോവിക്കാനത്തേക്ക് വരുന്നതിനിടെ എരിഞ്ഞിപ്പുഴ ബീട്ടിയടുക്കം വളവില്‍ വെച്ചാണ് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലുള്ള വീട്ടിലേക്ക് മറിഞ്ഞത്. ഗോപീകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വഴിയില്‍ വെച്ച് ബോവിക്കാനത്തേക്ക് പോകാന്‍ കയറിയ … Continue reading "വീടിന് മുകളിലേക്ക് കാര്‍ മറിഞ്ഞു; ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു"

Published On:Sep 6, 2018 | 12:02 pm

കാസര്‍കോട്: കാര്‍ നിയന്ത്രണംവിട്ട് വീടിനു മുകളിലേക്ക് മറിഞ്ഞ് ഹൃദ്രോഗിയായ ഗൃഹനാഥന്‍ മരിച്ചു. അപകടത്തില്‍ വഴിയില്‍വെച്ച് കയറിയ യാത്രക്കാരിക്ക് പരിക്കേറ്റു. എരിഞ്ഞിപ്പുഴ ആനക്കുഴിയിലെ ടി അമ്പു – ചോമു ദമ്പതികളുടെ മകന്‍ ഇ ടി ഗോപീകൃഷ്ണന്‍ (68) ആണ് മരിച്ചത്. ഇന്ന് രാവിലെ 9.45 മണിയോടെ എരിഞ്ഞിപ്പുഴയിലെ വീട്ടില്‍ നിന്നും ബോവിക്കാനത്തേക്ക് വരുന്നതിനിടെ എരിഞ്ഞിപ്പുഴ ബീട്ടിയടുക്കം വളവില്‍ വെച്ചാണ് കാര്‍ നിയന്ത്രണംവിട്ട് റോഡരികിലുള്ള വീട്ടിലേക്ക് മറിഞ്ഞത്. ഗോപീകൃഷ്ണന്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചു. വഴിയില്‍ വെച്ച് ബോവിക്കാനത്തേക്ക് പോകാന്‍ കയറിയ എരിഞ്ഞിപ്പുഴയിലെ പ്രവീണ്‍ കുമാറിന്റെ ഭാര്യ സജിനയ്ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറോടിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ ഹൃദ്‌രോഗം വന്നതാകാം കാറിന്റെ നിയന്ത്രണംവിടാന്‍ കാരണമെന്നാണ് പോലീസ് സംശയിക്കുന്നത്. നാട്ടുകാരും ആദൂര്‍ പോലീസും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

LIVE NEWS - ONLINE

  • 1
    1 hour ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    1 hour ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല