Sunday, December 16th, 2018

വാഹനാപകടങ്ങള്‍ കുറക്കാന്‍ നിയമനടപടികള്‍ കര്‍ശനമാക്കണം

നിര്‍മ്മലഗിരിക്കടുത്ത് നീരോളിച്ചാലില്‍ ഇന്നലെ നടന്ന വാഹനാപകടം നാടിനെ നടുക്കി. സ്‌കൂട്ടറില്‍ ജോലിക്ക് പോവുകയായിരുന്ന മാലൂര്‍ ഇരട്ടേങ്ങലിലെ അക്ഷയ്ഭവനില്‍ ഷൈനിയും ഭര്‍ത്താവ് സദാനന്ദനുമാണ് അപകടത്തില്‍ പെട്ടത്. ഇരിട്ടിയില്‍ നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. ഷൈനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സദാനന്ദന് ഗുരുതരമായി പരിക്കേറ്റു. ബസിന്റെ അമിതവേഗതയില്‍ രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ച് തകര്‍ത്തു. ഇതുപോലുള്ള സംഭവങ്ങള്‍ നിരവധി ഇതിനു മുമ്പും ജില്ലയുടെ പല ഭാഗത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സുഗമമായ അപകടരഹിതമായ യാത്ര … Continue reading "വാഹനാപകടങ്ങള്‍ കുറക്കാന്‍ നിയമനടപടികള്‍ കര്‍ശനമാക്കണം"

Published On:Dec 4, 2018 | 1:40 pm

നിര്‍മ്മലഗിരിക്കടുത്ത് നീരോളിച്ചാലില്‍ ഇന്നലെ നടന്ന വാഹനാപകടം നാടിനെ നടുക്കി. സ്‌കൂട്ടറില്‍ ജോലിക്ക് പോവുകയായിരുന്ന മാലൂര്‍ ഇരട്ടേങ്ങലിലെ അക്ഷയ്ഭവനില്‍ ഷൈനിയും ഭര്‍ത്താവ് സദാനന്ദനുമാണ് അപകടത്തില്‍ പെട്ടത്. ഇരിട്ടിയില്‍ നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നു. ഷൈനി സംഭവസ്ഥലത്ത് തന്നെ മരിച്ചു. സദാനന്ദന് ഗുരുതരമായി പരിക്കേറ്റു. ബസിന്റെ അമിതവേഗതയില്‍ രോഷാകുലരായ നാട്ടുകാര്‍ ബസ് അടിച്ച് തകര്‍ത്തു.
ഇതുപോലുള്ള സംഭവങ്ങള്‍ നിരവധി ഇതിനു മുമ്പും ജില്ലയുടെ പല ഭാഗത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. സുഗമമായ അപകടരഹിതമായ യാത്ര ലക്ഷ്യമിട്ടാണ് ലോകബാങ്കിന്റെ സഹായത്തോടെ തലശ്ശേരി-വളവുപാറ റോഡ് മെച്ചപ്പെടുത്തുന്നത്. മൂന്നുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച റോഡിന്റെ പണി ഇനിയും തീര്‍ന്നിട്ടില്ല. കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള ഒരു സുപ്രധാന റോഡായാണ് തലശ്ശേരി-വളവുപാറ റോഡ് പരിഗണിക്കുന്നത്. വിമാനത്താവളത്തിന്റെ ഉദ്ഘാടനവും റോഡിന്റെ ഉദ്ഘാടനവും നടന്നിട്ടില്ല. ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കുന്ന റോഡില്‍ മനുഷ്യജീവന്‍ പൊലിയേണ്ടിവരുന്നത് ആശങ്കക്ക് ഇടനല്‍കുന്നു.
ഇപ്പോള്‍ അമിത വേഗതയിലാണ് വാഹനങ്ങള്‍ പലതും ഈ റോഡില്‍ കൂടി കടന്നുപോകുന്നത്. വിമാനത്താവളം കൂടി യാഥാര്‍തഥ്യമാവുമ്പോള്‍ ഇതുവഴി വാഹനങ്ങളുടെ എണ്ണം വര്‍ധിക്കും. എത്രയും വേഗം ക്യാമറകള്‍ സഥാപിച്ചോ പരിശോധനകള്‍ കര്‍ശനമാക്കിയോ അപകടനിരക്ക് കുറക്കാനുള്ള നടപടി സ്വീകരിക്കേണ്ടിയിരിക്കുന്നു. നിലവില്‍ ജില്ലയില്‍ പലേടത്തും സ്ഥാപിച്ച ക്യാമറകളുടെ സ്ഥിതി ജനങ്ങള്‍ക്കറിയാം. വളവുപാറ റോഡില്‍ സ്ഥാപിക്കുന്ന ക്യാമറകളെങ്കിലും മനുഷ്യജീവന്റെ വിലയോര്‍ത്ത് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കണം.
നിയമലംഘകര്‍ക്ക് പിഴയീടാക്കുന്ന നടപടി തുടര്‍ന്നാല്‍ ഓവര്‍സ്പീഡും അപകടങ്ങളും ഒരുപരിധിവരെ കുറക്കാന്‍ കഴിയും. 2010 മുതല്‍ 2018 വരെ ജില്ലയില്‍ നടന്ന വാഹനാപകടങ്ങളുടെ നിരക്ക് ഇപ്പോഴും അതേപടി തുടരുകയാണ്. 2010ല്‍ ജില്ലയില്‍ നടന്നത് 1671 വാഹനാപകടങ്ങളാണ്. ഇതില്‍ 200 പേര്‍ മരണപ്പെട്ടു. ഏറ്റവും കൂടുതല്‍ വാഹനാപകടങ്ങള്‍ നടന്നത് 2016ലാണ്. 1898 അപകടങ്ങള്‍ ഈവര്‍ഷം നടന്നു. 213 പേര്‍ മരണപ്പെടുകയും ചെയ്തു. കഴിഞ്ഞ എട്ടുവര്‍ഷത്തിനകം ഏറ്റവും കൂടുല്‍പേര്‍ വാഹനാപകടത്തില്‍ മരിച്ചത് 2012ലും 2015ലുമാണ്. 218 പേര്‍വീതം ഈ വര്‍ഷങ്ങളില്‍ വാഹനാപകടത്തില്‍ മരിച്ചു. 200ല്‍ താഴെ പേര്‍ വാഹനാപകടത്തില്‍ മരിച്ചത് 2011ല്‍ മാത്രമാണ്. ഇതേവര്‍ഷം 1642 അപകടങ്ങള്‍ ജില്ലയില്‍ നടന്നു. 2018 ഒക്‌ടോബര്‍ വരെ ജില്ലയില്‍ 507 വാഹനാപകടങ്ങളാണ് നടന്നത്. ഇതില്‍ 56 പേര്‍ മരണപ്പെട്ടിട്ടുള്ളതായി പോലീസിന്റെ ക്രൈം റെക്കാഡ് ബ്യൂറോ രേഖപ്പെടുത്തിയിട്ടുണ്ട്. 2018ല്‍ താരതമ്യേന കുറവാണ് അപകടനിരക്ക്. എങ്കിലും ഡിവൈഡറുകള്‍ സ്ഥാപിക്കുകയും നിമലംഘനം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കുകയും ചെയ്താല്‍ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.

LIVE NEWS - ONLINE

 • 1
  14 mins ago

  ഡല്‍ഹിയില്‍ ഒമ്പത് വയസുകാരിയെ 28 കാരന്‍ പീഡിപ്പിച്ചു

 • 2
  3 hours ago

  ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് ആത്മഹത്യചെയ്ത നിലയില്‍

 • 3
  3 hours ago

  ശബരിമല: ട്രാന്‍സ്ജെന്‍ഡറുകളെ പോലീസ് എരുമേലിയില്‍ തടഞ്ഞു

 • 4
  20 hours ago

  ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു

 • 5
  20 hours ago

  ശശി എം.എല്‍.എയെ വെള്ള പൂശിയിട്ടില്ല: പി.കെ ശ്രീമതി

 • 6
  20 hours ago

  സ്വര്‍ണത്തട്ടിപ്പ്; ദമ്പതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

 • 7
  21 hours ago

  സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ തൂങ്ങിമരിച്ച നിലയില്‍

 • 8
  23 hours ago

  രാഹുല്‍ ഈശ്വറിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്

 • 9
  23 hours ago

  റഫേല്‍; കാവല്‍ക്കാരന്‍ തന്നെയാണ് കള്ളന്‍: രാഹൂല്‍ ഗാന്ധി