Friday, September 21st, 2018

കാര്‍ മോഷണം, അപകടം; രണ്ടുപേര്‍ പിടിയില്‍

മാനന്തവാടി: മോഷ്ടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരുക്ക്. കാറില്‍ നിന്ന്‌രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മാനന്തവാടിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അതിവേഗം പാഞ്ഞുപോയ കാര്‍ കുഴിനിലത്ത് രണ്ടു സ്‌കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിര്‍ത്താതെ അതിവേഗത്തില്‍ കുതിച്ച കാറിനെ തലപ്പുഴ 44ല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. ഇതോടെ കാറിലുണ്ടായിരുന്ന യുവാവും യുവതിയും ഇറങ്ങി ഓടി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടെയാണ് … Continue reading "കാര്‍ മോഷണം, അപകടം; രണ്ടുപേര്‍ പിടിയില്‍"

Published On:Jul 9, 2018 | 1:11 pm

മാനന്തവാടി: മോഷ്ടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് പരുക്ക്. കാറില്‍ നിന്ന്‌രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെയും യുവതിയെയും പോലീസും നാട്ടുകാരും ചേര്‍ന്നു പിടികൂടി. ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. മാനന്തവാടിയില്‍നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് അതിവേഗം പാഞ്ഞുപോയ കാര്‍ കുഴിനിലത്ത് രണ്ടു സ്‌കൂട്ടറുകള്‍ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിര്‍ത്താതെ അതിവേഗത്തില്‍ കുതിച്ച കാറിനെ തലപ്പുഴ 44ല്‍ പോലീസും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തി. ഇതോടെ കാറിലുണ്ടായിരുന്ന യുവാവും യുവതിയും ഇറങ്ങി ഓടി. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രദേശത്ത് വ്യാപക തിരച്ചില്‍ നടത്തി. ഇതിനിടെയാണ് പരിസരത്തെ ഒരു വീടിന് സമീപത്ത് ഒളിച്ചിരുന്ന ഇരുവരെയും പിടിയിലായത്. എറണാകുളം വൈറ്റില മനക്കല്‍ വീട്ടില്‍ ആഷിക്ക് ആന്റണി(25), ഇരിട്ടി കീഴ്പ്പിളളി കൂമ്പനാട്ടില്‍ രഞ്ജിനി(28) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ കേസില്‍ ആഷിക്ക് ആന്റണിയെ മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഇടിച്ച് പരുക്കേറ്റ സ്‌കൂട്ടര്‍ യാത്രികരായ കുഴിനിലം സ്വദേശികളായ പുളിഞ്ചിക്കല്‍ അഭിജിത്ത്(29), വേങ്ങച്ചുവട്ടില്‍ സാജു(46) എന്നിവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. രണ്ടു സ്‌കൂട്ടറുകളും പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന രഞ്ജിനിയെ കാണാനില്ലെന്നു കോഴിക്കോട് നടക്കാവ് സ്‌റ്റേഷനില്‍ കേസ് നിലവിലുളളതിനാല്‍ നടക്കാവ് പോലീസിന് കൈമാറി. കളമശ്ശേരിയില്‍ നിന്നും മോഷ്ടിച്ച കാറാണിതെന്നും പ്രതിക്ക് മറ്റ് മോഷണക്കേസുകളില്‍ പങ്കുണ്ടെന്നുമാണ് സൂചന.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റ അറസ്റ്റ് ഉടന്‍

  • 2
    3 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 3
    6 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 4
    7 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 5
    7 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 6
    8 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 7
    8 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 8
    8 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 9
    9 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം