Thursday, September 19th, 2019

ബസ് ജീപ്പിലിടിച്ച് നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്

ഇന്നു രാവിലെ 6.55 ഓടെ സെമിത്തേരിമുക്കിന് സമീപമായിരുന്നു അപകടം.

Published On:Sep 10, 2019 | 11:30 am

കൊച്ചി: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചകയറിയുണ്ടായ അപകടത്തില്‍ നവവരനടക്കം ഏഴ് പേര്‍ക്ക് പരിക്ക്. ബസ് ഡ്രൈവര്‍ ചേരാനല്ലൂര്‍ സ്വദേശി ജോവിന്‍ ജോര്‍ജ് അടക്കം പരിക്കേറ്റ ബസ് യാത്രികരായ അഞ്ചുപേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും ജീപ്പിലുണ്ടായിരുന്ന വടുതല സ്വദേശിയായ നവവരനെയടക്കം രണ്ടുപേരെ സമീപത്തെ സ്വകാര്യ ആശുപ ത്രിയിലുമായി പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 6.55 ഓടെ സെമിത്തേരിമുക്കിന് സമീപമായിരുന്നു അപകടം. ചിറ്റൂര്‍-മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ക്വീന്‍മേരി ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ബസ് ഡ്രൈവറെ പിന്നീട് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു.
റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ജീപ്പിലേക്കാണ് ബസ് ആദ്യം ഇടിച്ചുകയറിയത്. പിന്നീട് നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിലും ഇടിക്കുകയായി രുന്നുവെന്ന് പോലീസ് പറഞ്ഞു. ജീപ്പിന്റെ ഡ്രൈവര്‍ സീറ്റിലായിരുന്നു നവവരനുണ്ടായിരുന്നത്. അപകടത്തില്‍ ബസ് പൂര്‍ണമായും ജീപ്പിന്റെ മുന്‍ഭാഗം ഭാഗിക മായും തകര്‍ന്ന നിലയിലാണ്. നോര്‍ത്ത് പോലീസ് കേസെടുത്തു.

 

LIVE NEWS - ONLINE

  • 1
    36 mins ago

    ‘ഓണം ഓഫര്‍’ കഴിഞ്ഞു; വാഹന പരിശോധന കര്‍ശനമാക്കി, പിഴ പിന്നീട്

  • 2
    1 hour ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 3
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    2 hours ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 5
    2 hours ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 6
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 7
    3 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 8
    3 hours ago

    മദനിയുടെ ആരോഗ്യനില അതീവ ഗുരുതരം

  • 9
    3 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല