Saturday, November 17th, 2018

ബൈക്ക് ലോറിയിലിടിച്ച് കത്തി വിദ്യാര്‍ഥി മരിച്ചു

ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഇന്ത്യ-പാക് സൈനികര്‍ ദീപാവലി മധുരം പങ്കുവെച്ചു. അതാരി വാഗാ അതിര്‍ത്തിയിലാണ് സൈനികര്‍ പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും ചെയ്തത്. ബിഎസ്എഫ് ജവാന്‍മാര്‍ അതിര്‍ത്തിക്കപ്പുറമുള്ള പാക് സൈനികര്‍ക്ക് മധുരം കൈമാറി. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തില്‍ മധുരം കൈമാറുന്ന ചടങ്ങ് ബിഎസ്എഫ് ഒഴിവാക്കിയിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷം കണക്കിലെടുത്താണ് സൗഹൃദ ചടങ്ങ് ഇന്ത്യന്‍ സൈന്യം ഉപേക്ഷിച്ചത്. പ്രധാന ആഘോഷ ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ ഇരു രാജ്യത്തിന്റെ സൈനികരും പരസ്പരം മധുരം കൈമാറുകയും ആശംസ അറിയിക്കുകയും പതിവുണ്ട്. നിയന്ത്രണരേഖയില്‍ ആഴ്ചകളായി തുടര്‍ന്നുവരുന്ന വെടിവെപ്പിനു അവധികൊടുത്താണ് സൈനികര്‍ പരസ്പരം മധുരം കൈമാറിയത്. കിരണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹപാഠിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published On:Nov 8, 2018 | 9:06 am

ആലപ്പുഴ: ഹരിപ്പാടിന് സമീപം നങ്ങ്യാര്‍കുളങ്ങര ദേശീയപാതയില്‍ വാഹനാപകടത്തില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥി മരിച്ചു. കോയമ്പത്തൂരില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായ കിരണ്‍ ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ബൈക്ക് മിനിലോറിയുമായി ഇടിച്ച് കത്തുകയായിരുന്നു.
കിരണിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹപാഠിയെ ഗുരുതരമായി പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോയമ്പത്തൂരില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് വരും വഴിയാണ് ഇവര്‍ അപകടത്തില്‍പ്പെട്ടത്. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചു. ബൈക്കും ലോറിയും അമിത വേഗതയിലായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    10 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    14 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    18 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു