Wednesday, September 19th, 2018

വാഹനാപകടത്തില്‍ ഹനാന് പരിക്ക്

ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റു.

Published On:Sep 3, 2018 | 11:41 am

തൃശൂര്‍: കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തി ശ്രദ്ധേയയായ ഹനാന്‍ ഹമീദ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. കൊടുങ്ങല്ലൂരില്‍ നിന്നും സ്റ്റേജ് ഷോ കഴിഞ്ഞ് മടങ്ങും വഴി വാഹനം വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഹനാന് നട്ടെല്ലിന് പരിക്കുണ്ട്. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കും പരിക്കേറ്റു.
പരിക്കേറ്റ ഹനാനെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കും മാറ്റി. അപകടത്തില്‍ ഹനാന്റെ കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുണ്ട്. ഒരാള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം ഒഴിവാക്കുന്നതിന് വാഹനം വെട്ടിച്ചപ്പോള്‍ വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    8 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു