Wednesday, April 24th, 2019

ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവിന് ലോറി കയറി ദാരുണാന്ത്യം

അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

Published On:Jun 22, 2018 | 12:26 pm

കാസര്‍കോട്: കാസര്‍കോട്-മംഗളൂരു ദേശീയപാതയില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്നയാളെ ഇടിച്ചുതെറിപ്പിച്ചു. ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി ദാരുണമായി മരിച്ചു. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് അപകടമുണ്ടായത്. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18) ആണ് മരിച്ചത്.
നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി കയറിയിറങ്ങുകയായിരുന്നു. നിയാസ് സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി.

 

LIVE NEWS - ONLINE

  • 1
    32 mins ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 2
    3 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 3
    4 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 4
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 5
    6 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 6
    6 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 7
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 8
    10 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 9
    10 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍