Saturday, February 23rd, 2019

കാര്‍മറിഞ്ഞ് സഹോദരങ്ങള്‍ക്ക് പരിക്ക്

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്കു മറിഞ്ഞു കാര്‍യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ഗുരുതരപരിക്ക്. അപകടത്തില്‍പ്പെട്ടവരെയുമായി ആശുപത്രിയിലേക്കു പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. കാര്‍ യാത്രക്കാരായ പെരുമ്പായിക്കാട് പൊന്നാറ്റില്‍ മഹേഷ് (30), മജീഷ് (32) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരുവഞ്ചൂര്‍ ഭാഗത്തു നിന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ വളവില്‍ വച്ചു നിയന്ത്രണം വിട്ട് റോഡില്‍ നിന്നു താഴേക്കു പതിക്കുകയായിരുന്നു. മുന്‍ഭാഗം ചെളിയില്‍ പുതഞ്ഞു. വന്‍ ശബ്ദം കേട്ട് … Continue reading "കാര്‍മറിഞ്ഞ് സഹോദരങ്ങള്‍ക്ക് പരിക്ക്"

Published On:Oct 7, 2013 | 5:33 pm

കോട്ടയം: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പത്തടിയോളം താഴ്ചയുള്ള കുഴിയിലേക്കു മറിഞ്ഞു കാര്‍യാത്രക്കാരായ സഹോദരങ്ങള്‍ക്ക് ഗുരുതരപരിക്ക്. അപകടത്തില്‍പ്പെട്ടവരെയുമായി ആശുപത്രിയിലേക്കു പോയ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ചെങ്കിലും ആര്‍ക്കും പരുക്കേറ്റില്ല. കാര്‍ യാത്രക്കാരായ പെരുമ്പായിക്കാട് പൊന്നാറ്റില്‍ മഹേഷ് (30), മജീഷ് (32) എന്നിവരെയാണ് പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
തിരുവഞ്ചൂര്‍ ഭാഗത്തു നിന്ന് അമിതവേഗത്തില്‍ എത്തിയ കാര്‍ വളവില്‍ വച്ചു നിയന്ത്രണം വിട്ട് റോഡില്‍ നിന്നു താഴേക്കു പതിക്കുകയായിരുന്നു. മുന്‍ഭാഗം ചെളിയില്‍ പുതഞ്ഞു. വന്‍ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്നാണ് അപകടത്തില്‍പ്പെട്ടവരെ കാറില്‍ നിന്നു പുറത്തിറക്കിയത്.
ഇതുവഴിയെത്തിയ ഓട്ടോറിക്ഷയില്‍ രണ്ടു പേരെയുമായി ജില്ലാ ആശുപത്രിയിലേക്കുകൊണ്ടു പോകുതിനിടെയാണ് ഇറഞ്ഞാല്‍ പാലത്തിനു സമീപത്തെ വീടിന്റെ മതിലില്‍ ഓട്ടോ ഇടിച്ചത്. പരുക്കേറ്റവരെ ഈ സമയം ഇതുവഴി എത്തിയ അഗ്നിശമന സേനയുടെ ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരുക്കേറ്റവരുടെ നില ഗുരുതരമായതിനെ തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.

LIVE NEWS - ONLINE

  • 1
    2 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    3 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    9 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    11 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം