Saturday, November 17th, 2018

ബൈക്കപകടത്തില്‍ പ്രതിശ്രുത വരന്‍ മരിച്ചു; സഹോദരന് പരിക്ക്

ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദേശീയ പാത കറുകുറ്റി പവര്‍ ഹൗസിന് സമീപത്താണ് അപകടം.

Published On:May 23, 2018 | 1:15 pm

മാഹി: അങ്കമാലിക്കടുത്ത് ബൈക്ക് മീഡിയനില്‍ ഇടിച്ച് ബൈക്ക് യാത്രികനായ മാഹി സ്വദേശിയായ പ്രതിശ്രുത വരന്‍ മരിച്ചു. സഹോദരന് പരിക്കേറ്റു. മാഹി പന്തക്കല്‍ മാക്കുനിയിലെ തയ്യില്‍ വീട്ടില്‍ ആശിഷ് രാമന്‍(27) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ സഹോദരന്‍ ആദര്‍ശിനെ(21) അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് പുലര്‍ച്ചെ രണ്ടോടെ ദേശീയ പാത കറുകുറ്റി പവര്‍ ഹൗസിന് സമീപത്താണ് അപകടം. കോട്ടയത്തുള്ള സുഹൃത്തിനെ സന്ദര്‍ശിച്ചു മാഹിയിലേക്ക് മടങ്ങവെയാണ് അപകടം.
നിയന്ത്രണം വിട്ട ബൈക്ക് മീഡിയനിലിടിച്ച് മറിയുകയായിരുന്നു. ആശിഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശിഷ് ഫോട്ടോഗ്രാഫറും ആദര്‍ശ് വടകര കല്യാണ്‍ സില്‍ക്‌സിലെ ജീവനക്കാരനുമാണ്. ആശിഷിന്റ വിവാഹ നിശ്ചയം കഴിഞ്ഞതായിരുന്നു. ഡിസംബറിലാണ് വിവാഹം നടക്കേണ്ടത്. അമ്മ: ശാന്തി.

LIVE NEWS - ONLINE

  • 1
    4 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    5 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    8 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    12 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    21 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    22 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു