Wednesday, July 17th, 2019

തിരുവനന്തപുരത്ത് എ.ഐ.സി.സി നിരീക്ഷകനെ നിയമിച്ചു

മണ്ഡലത്തിലെ പ്രചാരണം വിലയിരുത്താന്‍ മുകുള്‍ വാസ്‌നിക്കും നാളെ എത്തുന്നുണ്ട്.

Published On:Apr 13, 2019 | 3:22 pm

ന്യൂഡല്‍ഹി: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തില്‍ ശശി തരൂരിന്റെ പ്രചാരണം വിലയിരുത്താന്‍ എ.ഐ.സി.സി നിരീക്ഷകനെ നിയമിച്ചു. നാനാ പട്ടോളിനെയാണ് നിരീക്ഷികനായി നിയമിച്ചിരിക്കുന്നത്. ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് ചെയര്‍മാനാണ് നാനോ പട്ടോള്‍.
മണ്ഡലത്തിലെ പ്രചാരണം വിലയിരുത്താന്‍ മുകുള്‍ വാസ്‌നിക്കും നാളെ എത്തുന്നുണ്ട്. നേരത്തെ തിരുവനന്തപുരത്തെ പ്രാദേശിക നേതാക്കള്‍ പ്രചാരണത്തിന് സഹകരിക്കുന്നില്ലെന്ന പരാതി തരൂര്‍ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേ സമയം, തിരുവനന്തപുരത്തെ പ്രചാരണത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ബി.ജെ.പിയാണെന്ന വാദവുമായി ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലും രംഗത്തെത്തിയിരുന്നു.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    9 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    12 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    13 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    14 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    15 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ