Sunday, September 23rd, 2018

എസിയുള്ള ഹെല്‍മറ്റ് വിപണിയില്‍..!

ACH-1 എന്നാണ് ഹെല്‍മറ്റിന് കമ്പനി നല്‍കിയിരിക്കുന്ന പേര്

Published On:Sep 1, 2018 | 10:08 am

ചൂടുകാരണം ഹെല്‍മറ്റ് ധരിക്കാന്‍ ഇനി മടികാണിക്കേണ്ട. എസി ഹെല്‍മറ്റ് വിപണിയില്‍ വന്നുകഴിഞ്ഞു. ഇനി ഹെല്‍മറ്റിനകത്ത് ശീതീകരണ സംവിധാനവും ഒരുങ്ങും. രാജ്യാന്തര ഹെല്‍മറ്റ് നിര്‍മ്മാതാക്കളായ ഫെഹര്‍ ലോകത്തെ ആദ്യ എസി ഹെല്‍മറ്റ് അവതരിപ്പിച്ചു.
ACH-1 എന്നാണ് ഹെല്‍മറ്റിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. തെര്‍മോഇലക്ട്രിക് ടെക്നോളജിയുടെ പിന്‍ബലത്തിലാണ് എസി ഹെല്‍മറ്റിന്റെ ഒരുക്കം. ഹെല്‍മറ്റിന്റെ എല്ലാഭാഗങ്ങളിലും തണുത്ത വായു എത്തിക്കാന്‍ തെര്‍മോഇലക്ട്രിക് ടെക്നോളജിക്ക് കഴിയും. കമ്പനി പേറ്റന്റ് ചെയ്ത ട്യൂബുലാര്‍ ഫാബ്രിക്കും ഹെല്‍മറ്റിലുള്ള കംഫര്‍ട്ട് ലൈനറും ഉള്ളിലെ താപം നിലനിര്‍ത്തും. യാത്രയില്‍ ഹെല്‍മറ്റിലേക്ക് കടക്കുന്ന ചൂടു വായുവിനെ സ്പേസ് ഫാബ്രിക്ക് ശമിപ്പിക്കും.
ഹെല്‍മറ്റിന് മുന്നിലും പിന്നിലും വായു കടക്കാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. എക്സ്ഹോസ്റ്റ് സംവിധാനത്തില്‍ നിന്നുള്ള ചൂടുവായു ഹെല്‍മറ്റിന് പിറകിലുള്ള കുഴലിലൂടെയാണ് പുറന്തള്ളപ്പെടുക. ബൈക്ക് ബാറ്ററിയുമായി ബന്ധപ്പെടുത്തി ഫെഹര്‍ ACH-1 ഉടമകള്‍ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ കഴിയും. എന്നാല്‍, 12V ബാറ്ററി സംവിധാനവും ഉപയോഗിക്കാം. ഒറ്റ ചാര്‍ജ്ജില്‍ രണ്ടു മണിക്കൂര്‍ നേരം ACH-1 ഹെല്‍മറ്റിലെ എസി പ്രവര്‍ത്തിപ്പിക്കാന്‍ 3,000 mAh ബാറ്ററിക്ക് കഴിയും. അതേസമയം 12,000 mAh ബാറ്ററി ഒരുങ്ങുന്ന ACH-1 ഹെല്‍മറ്റ് മോഡല്‍ തുടര്‍ച്ചയായി ആറു മണിക്കൂര്‍ വരെ പ്രവര്‍ത്തിക്കും. നിലവില്‍ 599 ഡോളറാണ് ഹെല്‍മറ്റിന് നിര്‍മ്മാതാക്കള്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇന്ത്യയില്‍ ഏകദേശം 42,000 രൂപ വില ഫെഹര്‍ ACH-1 ഹെല്‍മറ്റിന് പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    11 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    13 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    15 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    17 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    18 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    19 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി