Monday, July 22nd, 2019

അവന്‍ ആണ്‍കുട്ടിയല്ലേ… നെവര്‍മൈന്റ്…!

കണ്ണൂര്‍: ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പെണ്‍കുട്ടികളുടെ സുരക്ഷക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനം വര്‍ധിക്കുന്നുവെന്നാണ് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്. നിരവധി ലൈംഗികാതിക്രമകേസുകളാണ് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ചുറ്റും ശ്രദ്ധയുടെ ആയിരം കണ്ണുകള്‍ എത്തിപ്പെടുമ്പോഴും ആണ്‍മക്കളുടെ കാര്യത്തില്‍ അവന്‍ ആണ്‍കുട്ടിയല്ലേ… എന്ന ഉദാസീന മനോഭാവമാണ് പല രക്ഷിതാക്കളും പുലര്‍ത്തുന്നതെന്നതാണ് ആക്ഷേപം. ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നുണ്ടത്രെ. വലിയൊരു വിഭാഗം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ശരിയായ ശതമാന … Continue reading "അവന്‍ ആണ്‍കുട്ടിയല്ലേ… നെവര്‍മൈന്റ്…!"

Published On:Dec 16, 2017 | 10:32 am

കണ്ണൂര്‍: ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ പെണ്‍കുട്ടികളുടെ സുരക്ഷക്കാണ് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത്. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ക്കെതിരെയുള്ള പീഡനം വര്‍ധിക്കുന്നുവെന്നാണ് ചില്‍ഡ്രന്‍സ് വെല്‍ഫെയര്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട്.
നിരവധി ലൈംഗികാതിക്രമകേസുകളാണ് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലപ്പോഴും പെണ്‍കുട്ടികള്‍ക്ക് ചുറ്റും ശ്രദ്ധയുടെ ആയിരം കണ്ണുകള്‍ എത്തിപ്പെടുമ്പോഴും ആണ്‍മക്കളുടെ കാര്യത്തില്‍ അവന്‍ ആണ്‍കുട്ടിയല്ലേ… എന്ന ഉദാസീന മനോഭാവമാണ് പല രക്ഷിതാക്കളും പുലര്‍ത്തുന്നതെന്നതാണ് ആക്ഷേപം. ആണ്‍കുട്ടികള്‍ക്ക് നേരെ ലൈംഗികാതിക്രമങ്ങള്‍ കൂടുന്നുണ്ടത്രെ. വലിയൊരു വിഭാഗം അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തതിനാല്‍ ശരിയായ ശതമാന കണക്കില്ല. 2007 മുതല്‍ ആണ്‍കുട്ടികളുടെ നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതായി ഓള്‍ ഇന്ത്യാ ലവല്‍ സര്‍വെയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. പെണ്‍കുട്ടികള്‍ക്ക് ചുറ്റുമുള്ള സദാചാരവേലികള്‍ അവരെ ജാഗരൂകരായി നിര്‍ത്തുമ്പോള്‍ ഇത്തരത്തിലൊരു കരുതലിന്റെ അഭാവമാണ് പലപ്പോഴും ആണ്‍കുട്ടികളെ പ്രശ്‌നങ്ങളില്‍പെടുത്തുന്നത്. നിസാരമായ പ്രലോഭനങ്ങളും ഭീഷണിമുയര്‍ത്തിയുമാണ് വലിയൊരു വിഭാഗം കുട്ടികളെയും പ്രകൃതി വിരുദ്ധ പീഡനത്തില്‍ പോലും ഇരയാക്കുന്നതെന്ന് ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നു.10 വയസിനും 16 വയസിനും ഇടയിലുള്ളവരാണ് പ്രശ്‌നങ്ങളില്‍ പെടുന്നവരില്‍ ഭൂരിഭാഗവും.
ലിഫ്റ്റ് ചോദിച്ച് ഇരുചക്രവാഹനങ്ങളില്‍ കയറുന്ന കുട്ടികള്‍ ഇങ്ങിനെ സ്ഥാപിക്കുന്ന സൗഹൃദങ്ങളിലൂടെ ചൂഷണം ചെയ്യപ്പെടുന്നതായും പരാതികളുണ്ട്. സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന കുട്ടികളെയാണ് പലപ്പോഴും പ്രലോഭനങ്ങള്‍ക്ക് വംശവദരാക്കുന്നത്. ആദ്യം പ്രലോഭനവും പിന്നെ ഭീഷണിയുമായാണ് കുട്ടികളെ ചൂഷണം ചെയ്യുന്നവരുടെ പ്രധാന ആയുധം. ശരിതെറ്റുകളെ കുറിച്ച് അറിയാത്ത പ്രായത്തിലുള്ള കുട്ടികളെയാണ് ചൂഷകര്‍ ഭീഷണിപ്പെടുത്തുന്നത്.
ഇത്തരം ലൈഗിംക അതിക്രമങ്ങള്‍ക്ക് വിധേയരാവുന്ന കുട്ടികളില്‍ കടുത്ത മാനസിക പ്രശ്‌നങ്ങള്‍ കാരണം ചികിത്സ തേടി വന്നിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങളില്‍പെട്ട കുട്ടികള്‍ മാനസിക സംഘര്‍ഷം കാരണം സ്വത്വം തിരിച്ചറിയപ്പെടാത്ത അവസ്ഥയിലേക്ക് വരെ എത്തിയതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ പെണ്‍കുട്ടികളുടെ കാര്യത്തിലെന്നത് പോലെ ഒരു കരുതല്‍ ആണ്‍കുട്ടികളുടെ നേരെയും വേണമെന്നാണ് ബാലാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്.

LIVE NEWS - ONLINE

 • 1
  2 mins ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 2
  34 mins ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 3
  59 mins ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 4
  2 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 5
  2 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 6
  3 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

 • 7
  3 hours ago

  ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

 • 8
  3 hours ago

  വീട്ടമ്മ മരിച്ച നിലയില്‍

 • 9
  3 hours ago

  കൊയിലാണ്ടി ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു