Tuesday, September 18th, 2018

അബ്രാമിന്റെ വിശ്വാസം അങ്ങനെയാണ്: ബിഗ് ബിയോട് ആ രഹസ്യം വെളിപ്പെടുത്തി ഷാരുഖ്

ഷാരുഖ് ട്വീറ്ററിലൂടെയാണ് ഈ കാര്യം വളിപ്പെടുത്തിയത്

Published On:Nov 22, 2017 | 12:51 pm

താരങ്ങള്‍ മാത്രമല്ല അവരുടെ മക്കളും എന്നും വാര്‍ത്തകളില്‍ ഇടം പിടിക്കുന്നവരാണ്. അത്തരത്തില്‍ ബോളിവുഡില്‍ ശ്രദ്ധിക്കുന്നത് ഐശ്വര്യയുടെയും, ഷാറുഖിന്റെയും മക്കളെയാണ്. കഴിഞ്ഞ ദിവസം ആരാധ്യയുടെ പിറന്നാളിന്റെ ഭാഗമായി ഈ താരപുത്രി വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വാര്‍ത്താ താരം ഷാരുഖിന്റെ മകന്‍ അബ്രാമാണ്.
ആരാദ്യയുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ അബ്രാമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. ഷാരുഖിനൊപ്പം ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തിന് എത്തിയ താരപുത്രന് കോട്ടണ്‍ കാന്‍ഡി കഴിക്കാന്‍ ആഗ്രഹം. ഉടന്‍ തന്നെ ഷാരുഖിനൊപ്പം അബ്രാമിനെയും കൂട്ടി ബിഗ്ബി കാന്‍ഡി കിട്ടുന്ന സ്ഥലത്തേക്ക് പോയി. കാന്‍ഡി കണ്ടപ്പോഴുള്ള അബ്രാമിന്റെ ചിത്രം ബിഗ് ബി തന്നെ ട്വിറ്ററില്‍ പങ്കുവെച്ചു. കോട്ടണ്‍ കാന്‍ഡി കിട്ടിയപ്പോഴുള്ള അവന്റെ ചിരി വിലമതിക്കാനാകില്ലെന്നാണ് ബിഗ് ബി പറയുന്നത്.
ബിഗ് ബിയുടെ ട്വീറ്റിന് ഷാരുഖാന്‍ രസകരമായ മറുപടിയാണ് നല്‍കിയത്. ഒപ്പം ആ കുഞ്ഞു രഹസ്യവും കിങ്ഖാന്‍ വെളിപ്പെടുത്തി. ഈ നിമിഷം അവന്റെ ഓര്‍മയില്‍ എന്നെന്നുമുണ്ടാകുമെന്നും, ടിവിയില്‍ താങ്കളെ കാണുമ്പോള്‍ താങ്കള്‍ എന്റെ പപ്പയാണെന്നാണ് അവന്‍ പറയുന്നതെന്നും ഷാരുഖ് ട്വീറ്ററില്‍ കുറിച്ചു.

 

LIVE NEWS - ONLINE

  • 1
    6 mins ago

    എ.എം.എം.എയ്ക്ക് വീണ്ടും കത്തു നല്‍കി നടിമാര്‍

  • 2
    1 hour ago

    സംസ്ഥാന സ്‌കൂള്‍കലോത്സവം ഡിസംബര്‍ ഏഴുമുതല്‍; മൂന്ന് ദിവസം മാത്രം

  • 3
    4 hours ago

    ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ 25ലേക്ക് മാറ്റി

  • 4
    5 hours ago

    ബിഷപ്പിനെ തൊടാന്‍ പോലീസിന് പേടി: എംഎന്‍ കാരശ്ശേരി

  • 5
    7 hours ago

    വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കണം

  • 6
    7 hours ago

    കണ്ണൂര്‍ മെഡിക്കല്‍ കോളജ്; ആവശ്യമെങ്കില്‍ സിബിഐ അന്വേഷണം: സുപ്രീംകോടതി

  • 7
    8 hours ago

    ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം വേണമെന്ന് കോടതി

  • 8
    8 hours ago

    ബാര്‍ കോഴ; കോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കും;മന്ത്രി ഇപി ജയരാജന്‍

  • 9
    8 hours ago

    ധനികന്‍ മുരളീധരന്‍; ദരിദ്രന്‍ വിഎസ്