Thursday, September 20th, 2018

അഭിമന്യൂ വധം; സനീഷന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി

അഭിമന്യുവിന്റെ ഫോണും കുത്താന്‍ ഉപയോഗിച്ച കത്തിയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

Published On:Jul 27, 2018 | 11:26 am

തിരു: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ വധിച്ച കൊലപാതക സംഘത്തിലെ അംഗമെന്ന് കരുതുന്ന പള്ളുരുത്തി ബത്തേരി സ്വദേശി സനീഷിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ ദിവസം പിടിയിലായ കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫയെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. കേസില്‍ നിര്‍ണായക വഴിത്തിരിവായേക്കാവുന്ന തിരിച്ചറിയല്‍ പരേഡ് ഉടന്‍ ഉണ്ടാകും. മുഖ്യപ്രതിയായ അലപ്പുഴ അരൂക്കുറ്റി സ്വദേശി മുഹമ്മദ് ഉള്‍പ്പടെ 14 പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായ ക്രിമിനലുകളും ഇക്കൂട്ടത്തിലുണ്ട്.
അതേസമയം, കേസിലെ മുഖ്യപ്രതിയും കാമ്പസ് ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ ജെ.ഐ.മുഹമ്മദിനെ കഴിഞ്ഞ ദിവസം ആലപ്പുഴയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. മുഹമ്മദ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനായിരുന്നു പരിശോധന. ആലപ്പുഴ വാടക്കനാലില്‍ പരിശോധന നടത്തിയെങ്കിലും ഫോണ്‍ കണ്ടെത്താനായില്ല. സംഭവശേഷം ആലപ്പുഴയിലെത്തിയ മുഹമ്മദ് മൊബൈല്‍ ഫോണ്‍ കനാലിലേക്ക് എറിഞ്ഞെന്നാണ് അന്വേഷണസംഘത്തിന് നല്‍കിയ മൊഴി. കൊല്ലപ്പെട്ട അഭിമന്യുവിന്റെ ഫോണും കുത്താന്‍ ഉപയോഗിച്ച കത്തിയും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    7 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    9 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    10 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    12 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    12 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    13 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    13 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    13 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല