Tuesday, October 16th, 2018

മറക്കില്ല ആമിനത്താത്തയെ

തന്റെ കുടുംബത്തിലെ തന്നെ ഒരംഗത്തെ മാതൃകയാക്കിയാണ് അബി ആമിനത്താത്താക്ക് ജന്മം നല്‍കിയത്.

Published On:Nov 30, 2017 | 12:02 pm

കണ്ണൂര്‍: മിമിക്രിയുടെ ലോകത്ത് വ്യത്യസ്തമായ കഥാപാത്രങ്ങളെ സൃഷ്ടിച്ച് പ്രേക്ഷക മനസില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരനാണ് അബി. ആമിനത്താത്ത എന്ന ഹാസ്യ കഥാപാത്രത്തിന്റെ ഉപജ്ഞാതാവാണ് ഈ മൂവാറ്റുപുഴ സ്വദേശി. ‘ദേ മാവേലി കൊമ്പത്ത്’ എന്ന കോമഡി ഓഡിയോ കാസറ്റിലൂടെ നാദിര്‍ഷക്കൊപ്പമാണ് അബി ചിരിയുടെ മാലപ്പടക്കത്തിന് തുടക്കം കുറിച്ചത്. ഈ ഷോയിലൂടെയാണ് അബി ആമിനത്താത്ത എന്ന സ്ത്രീ വേഷത്തെ അവതരിപ്പിച്ചത്. അത് മലായളികളുടെ മനസില്‍ ഇന്നും ചിരി പടര്‍ത്തുന്ന കഥാപാത്രമായി നിറഞ്ഞു നില്‍ക്കുന്നു.
തന്റെ കുടുംബത്തിലെ തന്നെ ഒരംഗത്തെ മാതൃകയാക്കിയാണ് അബി ആമിനത്താത്താക്ക് ജന്മം നല്‍കിയത്.. തനി നാടന്‍ ശബ്ദശൈലിയും നാട്ടിന്‍പുറത്തെ മുസ്ലിം സ്ത്രീകളുടെ പെരുമാറ്റവും അക്ഷരാര്‍ത്ഥത്തില്‍ അബി ഒപ്പിയെടുക്കുകയായിരുന്നു. മിമിക്രി കലാകാരനായ അബിക്ക് ഒരു വലിയ ഏറെ പ്രശസ്തിനല്‍കിയ കഥാപാത്രമായിരുന്നു ആമിനത്താത്ത.
സ്ത്രീവേഷധാരികളായ പുരുഷന്മാരെ സമകാലിക കലാലോകത്ത് സജീവമാക്കിയതും ആമിനത്താത്തയിലൂടെയാണ്. അബി അവതരിപ്പിച്ചു വിജയിപ്പിച്ച ആമിനത്താത്ത എന്ന കഥാപാത്രത്തെ പിന്നീട് സാജു കൊടിയന്‍ മുതല്‍ പല മിമിക്രി നടന്മാരും ഏറ്റെടുത്ത് വേദികളിലെത്തിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    4 mins ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു

  • 2
    1 hour ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 3
    1 hour ago

    നവകേരള നിര്‍മാണത്തിനായി വിപുലമായ ഒരുക്കങ്ങള്‍ നടത്തും: മുഖ്യമന്ത്രി

  • 4
    2 hours ago

    ഗതാഗത തടസം; നടി രവീണ ടണ്ടനെതിരെ കേസ്

  • 5
    2 hours ago

    ഇന്ധന വില ഇന്നും കൂടി

  • 6
    2 hours ago

    വാളയാര്‍ ചെക്ക് പോസ്റ്റില്‍ 11 കിലോ സ്വര്‍ണം പിടികൂടി

  • 7
    2 hours ago

    കെ.എസ്.ആര്‍.ടിസി ജീവനക്കാരുടെ മിന്നല്‍ സമരം; യാത്രക്കാര്‍ വലഞ്ഞു

  • 8
    3 hours ago

    മീ ടു; ഷെറിന്‍ സ്റ്റാന്‍ലിക്കെതിരെ നടപടി തുടരും

  • 9
    3 hours ago

    മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ പോള്‍ അലന്‍ അന്തരിച്ചു