Wednesday, November 21st, 2018

അഭിമന്യു കൊലപാതകം; എസ്ഡിപിഐ നേതാക്കളടക്കം 80 പേര്‍ കസ്റ്റഡിയില്‍

കസ്റ്റഡിയിലെടുത്തവരെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ചോദ്യംചെയ്തുവരികയാണ്.

Published On:Jul 4, 2018 | 10:58 am

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥയും എസ്എഫ്‌ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആലപ്പുഴയിലുണ്ടെന്ന് സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വ്യത്യസ്ത കേന്ദ്രങ്ങളില്‍ ചോദ്യംചെയ്തുവരികയാണ്.
കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന എസ്ഡിപിഐ സംസ്ഥാന ജില്ലാ നേതാക്കളും പ്രവര്‍ത്തകരുമടക്കം 80 പേര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കൊലപാതകത്തിന് ശേഷം ഒളിവില്‍പോയ പ്രതികളെ കണ്ടെത്താനായി പൊലീസ് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചതിന് പിന്നാലെയാണ് പ്രതികളില്‍ ചിലര്‍ ആലപ്പുഴയിലുണ്ടെന്ന സൂചന പോലീസിന് ലഭിക്കുന്നത്.
കേസിലെ പ്രധാനപ്രതി മുഹമ്മദിനെയും ഫാറൂഖിനെയും കോളേജില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. കൊലപാതകം ആസൂത്രിതമായിരുന്നുവെന്നും അഭിമന്യുവിന്റെ ശരീരത്തിലേറ്റ മുറിവുകള്‍ കൊലപ്പെടുത്തണമെന്ന വ്യക്തമായ തീരുമാനത്തിനു ശേഷം ഏല്‍പ്പിച്ച മുറിവാണെന്ന് ആശുപത്രി അധികൃതരും പറഞ്ഞു.
അഭിമന്യുവിനൊപ്പം എസ്ഡിപിഐ അക്രമണത്തിനിരയായ അര്‍ജുന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. കൊലപാതകത്തിന് ശേഷം മഹാരാജാസ് കോളേജ് ഇന്ന് തുറക്കും കോളേജില്‍ ഇന്ന് എസ്എഫ്‌ഐ നേതൃത്വത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കും.

LIVE NEWS - ONLINE

  • 1
    48 mins ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 2
    1 hour ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 3
    2 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 4
    2 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 5
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    3 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 7
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 8
    4 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 9
    4 hours ago

    ബ്രസീലിന് ജയം