Friday, April 26th, 2019

അഭിമന്യൂ വധം: മുഖ്യ പ്രതി മുഹമ്മദ് കസ്റ്റഡിയില്‍

എന്തുവിലകൊടുത്തും ചുവരെഴുത്ത് സംരക്ഷിക്കണമെന്നായിരുന്നു നിര്‍ദേശം.

Published On:Jul 18, 2018 | 9:55 am

കൊച്ചി: അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോളേജിലെ മൂന്നാം വര്‍ഷ അറബിക് ബിരുദ വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റുമായ വടുതല സ്വദേശി മുഹമ്മദാണ് അറസ്റ്റിലായത്. കൊലാപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് മറ്റ് പ്രതികള്‍ ക്യാമ്പസില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. മുഹമ്മദിനെ കൂടാതെ നാല് പേര്‍ കൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ആക്രമണത്തില്‍ നേരിട്ട് പങ്കാളിയായ ക്യാമ്പസ് ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിഅംഗവും ബി.ടെക് വിദ്യാര്‍ത്ഥിയുമായ ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) അന്വേഷണസംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഈ മാസം രണ്ടാം തീയതി പുലര്‍ച്ചെ 12.15ന് മഹാരാജാസ് കോളേജിന്റെ പിന്നിലുള്ള ഗേറ്റിന് സമീപത്തെ ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലയില്‍ കലാശിച്ചത്. ചുവരില്‍ നവാഗതരെ വരവേല്‍ക്കാനായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ബുക്ക്ഡ് എന്ന് രേഖപ്പെടുത്തിയിരുന്നു. ഇവിടെ മുഹമ്മദിന്റെ നേതൃത്വത്തില്‍ പോസ്റ്ററൊട്ടിച്ചു. ഇതിനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. വാക്കുതര്‍ക്കം അവസാനിപ്പിച്ച് മുഹമ്മദിന്റെ നേതൃത്വത്തിലുള്ളവര്‍ മടങ്ങി. പിന്നീട് രാത്രിയില്‍ പത്തിലേറെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികള്‍ അഭിമന്യുവിനെ അടിച്ചുവീഴ്ത്തിയ ശേഷം കുത്തുകയായിരുന്നു. ഈ അക്രമികള്‍ തന്നെയാണ് അഭിമന്യുവിന്റെ സുഹൃത്ത് അര്‍ജുനെയും കുത്തിയത്.

 

LIVE NEWS - ONLINE

  • 1
    35 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    3 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    3 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു