Sunday, September 23rd, 2018

അഭിമന്യു വധം; രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയില്‍

ആലുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത

Published On:Jul 13, 2018 | 11:06 am

കൊച്ചി: അഭിമന്യു വധവുമായി ബന്ധപ്പെട്ട് രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരെക്കൂടി അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ആലുവയില്‍ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.
എന്നാല്‍ മുഴുവന്‍ പ്രതികളും ഉടന്‍ പോലീസ് പിടിയിലാകുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. അന്വേഷണം ശരിയായ ദിശയില്‍ നടക്കുന്നുണ്ട്. തങ്ങളല്ല കുറ്റക്കാര്‍ എന്ന എസ്ഡിപിഐ നിലപാട് സ്വാഭാവികമാണ്. പ്രതികളായവര്‍ ആരും തങ്ങള്‍ പ്രതികളാണെന്ന് സമ്മതിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
അതിനിടെ കേസിലെ പ്രതികളുടെ മേല്‍ യു.എ.പി.എ ചുമത്തേണ്ടുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. പ്രതികളെ പിടികൂടിയ ശേഷം ഇക്കാര്യം തീരുമാനിക്കും. ഇവരുടെ തീവ്രവാദ ബന്ധം പരിശോധിക്കുമെന്നും ഡി.ജി.പി വ്യക്തമാക്കി. അതേസമയം, വൈദികരുമായി ബന്ധപ്പെട്ട പീഡനക്കേസില്‍ പോലീസിന് സമ്മര്‍ദ്ദമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    13 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    15 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    20 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    21 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    21 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള