Tuesday, July 16th, 2019

അഭിമന്യുവധം; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍

ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘു ലേഖകള്‍ പിടിച്ചെടുത്തു.

Published On:Jul 12, 2018 | 10:21 am

കൊച്ചി: മഹാരാജാസ് കോളജില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തിക്കൊന്ന കേസില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലസ എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തെ കുറിച്ച് ഇരുവര്‍ക്കും അറിവുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്ന ആളും ആണ്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘു ലേഖകളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
അതേസമയം, കേസില്‍ നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ചോദ്യം ചെയ്യലിന് പോലീസ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന്‍ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി (രണ്ട്) മുമ്പാകെ ഹാജരാക്കുന്നത്. കേസില്‍ ഇതുവരെ ഏഴ് പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. എന്നാല്‍, ആക്രമണം നടത്തിയ പ്രധാന പ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. അതിനിടെ, കഴിഞ്ഞ ദിവസം പിടിയിലായ കേസിലെ 18 ഉം 19 ഉം പ്രതികളായ മട്ടാഞ്ചേരി ജ്യൂ ടൗണ്‍ കല്ലറക്കപ്പറമ്പില്‍ നവാസ് (39), പനയപ്പിള്ളി തേവലിക്കല്‍ വീട്ടില്‍ ജിഫ്രിന്‍ (27) എന്നിവരെ കോടതി ഈമാസം 21വരെ റിമാന്റ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    7 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    7 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    9 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍