Sunday, November 18th, 2018

അഭിമന്യൂ വധം; കൊലയാളി സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്ക് കടന്നതായി സംശയം

കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് വിമാനത്താവളങ്ങില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

Published On:Jul 11, 2018 | 12:41 pm

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ വിദേശത്തേക്ക് രക്ഷപ്പെട്ടതായി സംശയം. വ്യാജ പാസ് പോര്‍ട്ട് ഉപയോഗിച്ചാണ് ഇവര്‍ വിദേശത്തേക്ക് കടന്നതെന്നാണ് സൂചന. അതേസമയം, സംഭവത്തില്‍ പോലീസിനുനേരെ വിമര്‍ശനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കരുതപ്പെടുന്നു. കൊലപാതകം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് വിമാനത്താവളങ്ങില്‍ പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. അതിന് മുമ്പുതന്നെ പ്രതികള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ അത് പോലീസിന്റെ വീഴ്ചയായി ചിത്രീകരിക്കപ്പെടാം. കൊച്ചിയില്‍ നിന്നു റോഡ് മാര്‍ഗം ഹൈദരാബാദിലെത്തി അവിടെനിന്ന് പ്രതികള്‍ വിദേശത്തേക്ക് കടന്നതെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു. ഏതാനും ചിലര്‍ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ വിദേശത്തേക്ക് കടന്നു എന്ന സംശയം ബലപ്പെട്ടതിനെ തുടര്‍ന്ന് അതേക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൃത്യം നടത്തിയ ശേഷം കടന്നുകളഞ്ഞ ക്രിമിനല്‍ സംഘത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രതികളെന്ന് സംശയിക്കുന്നവര്‍ ഓട്ടോറിക്ഷ ഡ്രൈവറുമായി സംസാരിക്കുന്ന ദൃശ്യമാണ് പുറത്ത് വന്നത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളുടെ ഉടമകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അഭിമന്യുവിനെ കൊലപ്പെടുത്തിയശേഷം വാഹനം ഉപേക്ഷിച്ചാണ് പ്രതികള്‍ മുങ്ങിയത്. തൃപ്പൂണിത്തുറ സബ് ആര്‍.ടി.ഒയില്‍ രജിസ്റ്റര്‍ ചെയ്ത നാല് ഇരുചക്ര വാഹനങ്ങളും മട്ടാഞ്ചേരിയിലെ മൂന്നും കോതമംഗലത്തുള്ള ഒരു വാഹനവുമാണ് പിടിച്ചെടുത്തത്. പി.എം റജീബ്, എം.എച്ച് സഹല്‍, ടി.ഡി സിദ്ധാര്‍ഥന്‍, പി.എച്ച് സനീഷ്, അമന്‍ മൈതീന്‍, എന്‍.കെ ഖാലിദ്, ഷാഹിദ റസാഖ്, കെ.എം തന്‍സീല്‍ എന്നിവരുടെ പേരിലുള്ളതാണ് എട്ട് ഇരുചക്രവാഹനങ്ങള്‍.

 

LIVE NEWS - ONLINE

 • 1
  16 mins ago

  അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

 • 2
  2 hours ago

  തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

 • 3
  2 hours ago

  നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

 • 4
  2 hours ago

  കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

 • 5
  16 hours ago

  ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

 • 6
  16 hours ago

  കെ.പി ശശികലയ്ക്ക് ജാമ്യം

 • 7
  20 hours ago

  ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

 • 8
  1 day ago

  ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

 • 9
  1 day ago

  ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം