Monday, November 12th, 2018

അഭിമന്യുവധം; പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ്

മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദാണ് നിലവില്‍ കേസിലെ ഒന്നാംപ്രതി.

Published On:Jul 7, 2018 | 4:40 pm

മലപ്പുറം: മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മലപ്പുറത്തെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ പോലീസ് പരിശോധന. മഞ്ചേരിയിലെ സത്യസരണിയിലും ഗ്രീന്‍വാലിയിലും ഒരേ സമയമായിരുന്നു പരിശോധന. കടാമ്പുഴ മലബാര്‍ ഹൗസിലും റെയ്ഡ് പുരോഗമിക്കുകയാണ്. മഞ്ചേരി,മലപ്പുറം പോലീസ് സംയുക്തമായി രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
അതേ സമയം കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റിലായി. എസ്ഡിപിഐ പ്രവര്‍ത്തകരായ നവാസ്, ജഫ്രി എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. അറസ്റ്റിലായ നവാസ് മട്ടാഞ്ചേരി സ്വദേശിയാണ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കേസില്‍ പ്രതികള്‍ക്കെതിരെ ഗൂഢാലോചനകുറ്റവും ചുമത്തിയിട്ടുണ്ട്.
അഭിമന്യുവിനെ കുത്തിയതാരാണെന്ന് പോലീസിന് സൂചനകളുണ്ടെങ്കിലും പ്രതികളെ മുഴുവന്‍ പിടികൂടിയാലെ ഇത് സ്ഥിരീകരിക്കാനാകൂ. മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ഥി മുഹമ്മദിനെയാണ് നിലവില്‍ ഒന്നാംപ്രതിയായാക്കിയിരുന്നത്. കേസില്‍ ആകെ 15 പ്രതികളാണുള്ളത്. കഴിഞ്ഞദിവസം കസ്റ്റഡിയില്‍ വാങ്ങിയ മൂന്നുപ്രതികളെ ഇന്നലെ പോലീസ് വിശദമായി ചോദ്യംചെയ്തു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    7 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    10 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    12 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    13 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    14 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    14 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    15 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    15 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍