Saturday, September 22nd, 2018

അഭിമന്യൂ വധം; കാമ്പസ് ഫ്രണ്ട് സെക്രട്ടറിയായ തലശ്ശേരി സ്വദേശി പിടിയില്‍

തലശ്ശേരി സ്വദേശിയായ റിഫ നിയമ വിദ്യാര്‍ത്ഥിയാണ്.

Published On:Jul 26, 2018 | 11:16 am

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടി. കൊലയാളി സംഘത്തിലുണ്ടായിരുന്ന ക്യാമ്പസ് ഫ്രണ്ട് സെക്രട്ടറി മുഹമ്മദ് റിഫയാണ് പിടിയിലായത്.
തലശ്ശേരി സ്വദേശിയായ റിഫ എറണാകുളെ ലോ കോളേജില്‍ നിയമ വിദ്യാര്‍ത്ഥിയാണ്. കൊലപാതകം നടന്നത് മുതല്‍ റിഫ ഒളിവിലായിരുന്നു.
അഭിമന്യു കൊല്ലപ്പെടുന്നതിന് രണ്ട് ദിവസം മുമ്പ് റിഫ നാട്ടിലേക്ക് പോയിരുന്നു. പിന്നീട് ക്ലാസില്‍ എത്തിയിരുന്നില്ല. ഇത് സംബന്ധിച്ച് സുഹൃക്കള്‍ ആരാഞ്ഞെങ്കിലും ഉടന്‍ മടങ്ങിയെത്തുമെന്നാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍, റിഫ പിന്നീട് കാമ്പസില്‍ തിരിച്ചെത്തിയില്ല. സുഹൃത്ത് കാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയെന്ന് അറിഞ്ഞിരുന്നവര്‍ അഭിമന്യു വധക്കേസുമായി ബന്ധപ്പെട്ട ആശങ്ക പങ്കുവച്ചിരുന്നു. എന്നാല്‍, കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് റിഫ മറുപടി നല്‍കിയത്.
അഭിമന്യു വധക്കേസില്‍ പങ്കുണ്ടെന്ന് വ്യക്തമായതോടെ ഇയാളെ ലോ കോളേജില്‍ നിന്നും സസ്‌പെന്റ്‌ചെയ്തു. റിഫക്കെതിരെ നാട്ടില്‍ കേസുകള്‍ ഒന്നുമില്ല. കഴിഞ്ഞ കാമ്പസ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    52 mins ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 2
    3 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 3
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 4
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 5
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    8 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 7
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 8
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 9
    9 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും